പ്ര​കൃ​തി​ക്ഷോ​ഭം : എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം നി​ല​ന്പൂ​രി​ലെ​ത്തി
Tuesday, May 17, 2022 11:55 PM IST
നി​ല​ന്പൂ​ർ: പ്ര​കൃ​തി​ക്ഷോ​ഭം നേ​രി​ടാ​ൻ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണം സേ​ന നി​ല​ന്പൂ​രി​ലെ​ത്തി.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷ കെ​ടു​തി മൂ​ലം മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ ദു​ര​ന്ത​ങ്ങ​ളെ​ത്തു​ട​ർ​ന്നു ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷം എ​ത്തു​ന്ന​തി​ന് മു​ന്പു പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ പ​ങ്കെ​ടു​പ്പി​ച്ചു ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
തു​ട​ർ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പ് ജ​ന​റ​ൽ മോ​ഹ​ൻ രം​ഗ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 18 അം​ഗ എ​ൻ​ഡി​ആ​ർ​എ​ഫ് സേ​ന നി​ല​ന്പൂ​രി​ലെ​ത്തി​യ​ത്. മേ​ഖ​ല​യി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. 2018, 2019 വ​ർ​ഷ​ങ്ങ​ളി​ൽ നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ള​യം വ​ലി​യ തോ​തി​ൽ നാ​ശം വ​രു​ത്തി​യി​രു​ന്നു.