മ​ഴ​ക്കാ​ല പൂ​ർ​വ​ശു​ചീ​ക​ര​ണം ഉൗ​ർ​ജി​ത​പ്പെ​ടു​ത്ത​ണം
Thursday, May 19, 2022 12:45 AM IST
മ​ല​പ്പു​റം: മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​ജ​ന്യ, കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. മ​ഴ​പെ​യ്ത് തു​ട​ങ്ങി​യ​തോ​ടെ ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഡെ​ങ്കി​പ​നി, എ​ലി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യ രോ​ഗ​ബാ​ധ​യു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് ഈ​വ​ർ​ഷം ഡെ​ങ്കി, എ​ലി​പ്പ​നി രോ​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്നു. അ​തി​നാ​ൽ പ​രി​സ​ര ശു​ചീ​ക​ര​ണം അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​ത്തി എ​ലി, കൊ​തു​ക്, ഈ​ച്ച മു​ത​ലാ​യ​വ വ​ള​രു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം.
കൊ​തു​കി​ന്‍റെ ഉ​റ​വി​ടം ന​ശി​പ്പി​ക്ക​ണം, കൊ​തു​കു വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ ക​ർ​ശ​ന​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോൾ പാ​ലി​ക്ക​ണം. എ​ലി​പ്പ​നി സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ, അ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ, തൊ​ഴി​ലു​റ​പ്പ് ജീ​വ​ന​ക്കാ​ർ, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ, മ​ഴ വെ​ള്ള​ത്തി​ലും ചെ​ളി വെ​ള്ള​ത്തി​ലും ക​ളി​ക്കു​ന്ന കു​ട്ടി​ക​ൾ എ​ന്നി​വ​ർ പ്ര​ത്യേ​കം രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.
പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നാ​യി ഡോ​ക്സി​സൈ​ക്ലി​ൻ ഗു​ളി​ക ക​ഴി​ക്ക​ണം. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​ടും ചു​റ്റു​പാ​ടു​ക​ളും തൊ​ഴി​ലി​ട​ങ്ങ​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും കൊ​തു​ക്, ഈ​ച്ച, എ​ലി എ​ന്നി​വ വ​ള​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന വി​ധ​ത്തി​ൽ മാ​ലി​ന്യം നീ​ക്കം ചെ​യ്തു ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.