വ്യ​വ​സാ​യി​യെ മ​ർ​ദി​ച്ച സം​ഭ​വം: ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ. അ​പ​ല​പി​ച്ചു
Thursday, May 19, 2022 12:45 AM IST
നി​ല​ന്പൂ​ർ: എ​ട​ക്ക​ര മു​പ്പി​നി​യി​ലെ ഇ​ന്‍റ​ർ​ലോ​ക്ക് വ്യ​വ​സാ​യി വ​ർ​ഗീ​സി​നെ നോ​ക്കു​കൂ​ലി സം​ഘം മ​ർ​ദി​ച്ച സം​ഭ​വ​ത്തെ സം​സ്ഥാ​ന ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ അ​പ​ല​പി​ച്ചു. നി​ല​ന്പൂ​രി​ൽ ചേ​ർ​ന്ന കെ​എ​സ്എ​സ്ഐ​എ നി​ല​ന്പൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി യോ​ഗം ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രും കോ​ട​തി​യും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു പോ​ലും അ​തി​നൊ​ന്നും വി​ല ക​ൽ​പി​ക്കാ​ത്ത ധി​ക്കാ​രം അ​വ​സാ​നി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ കേ​ര​ളം വ്യ​വ​സാ​യ സൗ​ഹൃ​ദ​മാ​കൂ​വെ​ന്നു യോ​ഗം വി​ല​യി​രു​ത്തി.
യോ​ഗം ക​ഐ​സ്എ​സ്ഐ​എ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി (നോ​ർ​ത്ത് സോ​ണ്‍) വി​ൻ​സ​ന്‍റ് എ. ​ഗോ​ണ്‍​സാ​ഗ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ കൈ​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​ൻ. പ്ര​തീ​ഷ്കു​മാ​ർ, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ ദേ​വ​ദാ​സ് പി. ​മേ​നോ​ൻ, അ​ൻ​സാ​ർ ബ​ഷീ​ർ, റൂ​ബേ​ഷ് റ​ഹ്മാ​ൻ, സ​ത്യ​പാ​ൽ, അ​ബ്ദു​ൾ ഗ​ഫൂ​ർ തോ​ണി​ക്ക​ട​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.