വാ​ക്കി​ടോ​ക്കി വി​ത​ര​ണം ചെ​യ്തു
Sunday, May 22, 2022 12:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ട്രോ​മാ​കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ഗ​ത കൂ​ട്ടാ​ൻ ഇ​നി വാ​ക്കി​ടോ​ക്കി​യും. ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ണ് ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കു ഉ​പ​ക​ര​ണം ന​ൽ​കി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​പ് ട്രോ​മാ​കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് ലീ​ഡ​ർ ജ​ബ്ബാ​ർ ജൂ​ബി​ലി​ക്ക് ഉ​പ​ക​ര​ണം കൈ​മാ​റി.

ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദീ​നു, മു​നീ​ർ, ഗോ​പ​കു​മാ​ർ, ജി​ല്ലാ ട്രോ​മാ കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് ഡെ​പ്യൂ​ട്ടി ലീ​ഡ​ർ ഫ​വാ​സ് മ​ങ്ക​ട, പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ പു​ലാ​മ​ന്തോ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീ​സ് കു​റ്റീ​രി, ഷു​ഹൈ​ബ് മാ​ട്ടാ​യ, ഷം​സു പാ​ലൂ​ർ, ജ​ബ്ബാ​ർ ഒ​ട​മ​ല, ജി​ൻ​ഷാ​ദ് പൂ​പ്പ​ലം, സ​ൽ​മാ​ൻ ഒ​ട​മ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.