നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി റോഡ് : നി​ല​ന്പൂ​ർ ടൗ​ണി​ലെ വീ​തി കൂ​ട്ട​ൽ ന​ട​പ്പാ​യി​ല്ല
Sunday, May 22, 2022 12:04 AM IST
നി​ല​ന്പൂ​ർ: നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത​യു​ടെ നി​ല​ന്പൂ​ർ ടൗ​ണി​ലെ റോ​ഡി​ന്‍റെ വീ​തി കൂ​ട്ട​ൽ ന​ട​പ​ടി ഇ​ഴ​ഞ്ഞു നി​ങ്ങു​ന്നു. ര​ണ്ടു മാ​സം മു​ന്പു പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ഗ​ര​സ​ഭ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു റോ​ഡ് വീ​തി കൂ​ട്ടാ​ൻ അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി ന​ട​പ​ടി ഉൗ​ർ​ജി​ത​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത.് ഏ​പ്രി​ൽ മാ​സ​ത്തി​ൽ ത​ന്നെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍​റ് എ​ൻ​ജി​നീ​യ​ർ മു​ഹ​സി​ൻ യോ​ഗ​ത്തി​ൽ ഉ​റ​പ്പും ന​ൽ​കി. കെ​ട്ടി​ട ഉ​ട​മ​ക​ളും വ്യാ​പാ​രി​ക​ളും ത​ങ്ങ​ൾ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്നും പെ​രു​ന്നാ​ളി​ന് മു​ന്പ് ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും അ​ത​നു​സ​രി​ച്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ നി​ല​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ര​ണ്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും സ​ർ​വേ ന​ട​ത്താ​ൻ റ​വ​ന്യൂ വ​കു​പ്പി​ന് ഒ​രു ക​ത്ത് ന​ൽ​കു​ക മാ​ത്ര​മാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചെ​യ്ത​ത്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും ഇ​ക്കാ​ര്യ​ത്തി​ൽ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം നേ​ര​ത്തെ ത​ന്നെ നി​ല​നി​ൽ​ക്കു​ന്നു​ണ്ട.്

നാ​ടി​ന്‍റെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ദീ​ർ​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ പ​ണി ന​ട​ത്തേ​ണ്ട നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത​യു​ടെ നി​ല​ന്പൂ​ർ ടൗ​ണ്‍ ഭാ​ഗ​ത്താ​ണ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി ഇ​നി​യും സ്വീ​ക​രി​ക്കാ​ത്ത​ത്. 23 ന് ​നി​ല​ന്പൂ​രി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് എ​ത്തു​ന്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നി​ല​ന്പൂ​ർ നി​വാ​സി​ക​ൾ.