സ്വ​കാ​ര്യ ബ​സി​നു മനപൂർവം മാ​ർ​ഗത​ട​സ​മു​ണ്ടാ​ക്കിയതായി പ​രാ​തി
Monday, May 23, 2022 1:13 AM IST
നി​ല​ന്പൂ​ർ: സ്വ​കാ​ര്യ ബ​സി​ന് മാ​ർ​ഗ ത​ട​സ​മു​ണ്ടാ​ക്കി കാ​റി​ന്‍റെ യാ​ത്ര​യെ തു​ട​ർ​ന്നു നി​ല​ന്പൂ​ർ ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി. വ​ഴി​ക്ക​ട​വ്-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സോ​ണ ബ​സി​ന് മാ​ർ​ഗ​ത​ട​സ​മു​ണ്ടാ​ക്കി​യാ​ണ് കാ​ർ യാ​ത്ര​ക്കാ​ർ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത്.
ചു​ങ്ക​ത്ത​റ മു​ത​ൽ ക​രി​ന്പു​ഴ വ​രെ കാ​ർ ബ​സി​നു മു​ന്നി​ലാ​യി അ​ശ്ര​ദ്ധ​വും നി​യ​മ​ലം​ഘ​ന​പ​ര​വു​മാ​യ രീ​തി​യി​ൽ കാ​ർ ഓ​ടി​ച്ച് ബ​സി​ന്‍റെ സ​ർ​വീ​സി​ന് സ​മ​യ​ന​ഷ്ട​വും സാ​ന്പ​ത്തി​ക ന​ഷ്ട​വും വ​രു​ത്തി​വ​ച്ച​താ​യാ​ണ് പ​രാ​തി.
കാ​ർ ഓ​ടി​ച്ച ഡ്രൈ​വ​ർ​ക്ക​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു നി​ല​ന്പൂ​ർ താ​ലൂ​ക്ക് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മോ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മേ​ലി​ൽ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ബ​സു​ക​ൾ​ക്ക​തി​രെ തു​ട​രാ​തി​രി​ക്കാ​ൻ ത​ക്ക​വി​ധം ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ചേ​ർ​ന്ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ന​വ​നീ​ത മു​ഹ​മ്മ​ദാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നീ​ർ വ​ണ്ടൂ​ർ, യു.​കെ.​ബി. അ​നി​ൽ, ഹാ​രി​ഫ് മ​ന്പാ​ട്, സു​ധീ​ർ ബാ​ബു എ​ട​ക്ക​ര, ശി​ശു​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.