യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Tuesday, May 24, 2022 10:17 PM IST
മ​ഞ്ചേ​രി: യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ച്ചി​ങ്ങ​നാ​ടം അ​രീ​ച്ചോ​ല പൂ​വ​ത്തി വീ​ട്ടി​ൽ ഇ​ർ​ഷാ​ദി​ന്‍റെ ഭാ​ര്യ നു​സ്റ​ത്ത് (22) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞു മൂ​ന്ന​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

വാ​തി​ൽ അ​ക​ത്തു നി​ന്നു കു​റ്റി​യി​ട്ടി​രു​ന്നു. ഏ​റെ നേ​രം പു​റ​ത്തേ​ക്കു വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ജ​ന​ൽ തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. കി​ട​പ്പു​മു​റി​യി​ലെ തൊ​ട്ടി​ൽ ഹു​ക്കി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

നാ​ലു വ​ർ​ഷം മു​ന്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. മൂ​ന്നു വ​യ​സു​ള്ള മ​ക​ളു​ണ്ട്. മൊ​ബൈ​ൽ ടെ​ക്നീ​ഷ്യ​നാ​യ ഇ​ർ​ഷാ​ദ് ര​ണ്ടു മാ​സം മു​ന്പാ​ണ് ജോ​ലി തേ​ടി ഒ​മാ​നി​ലേ​ക്ക് പോ​യ​ത്. പൂ​ന്താ​നം പ​ടി​ഞ്ഞാ​റെ​തി​ൽ ഹം​സ-​ലൈ​ല ദ​ന്പ​തി​മാ​രു​ടെ മ​ക​ളാ​ണ് നു​സ്റ​ത്ത്. മ​ക​ൾ : സ​ൻ​ഹ അ​യ്മ​ൻ. മേ​ലാ​റ്റൂ​ർ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ​സി​ൽ​ദാ​ർ പി.​എം. മാ​യ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം ഇ​ന്ന​ലെ മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു ന​ൽ​കി.