നാ​ട്ടു​കാ​രെ വെ​ല്ലു​വി​ളി​ച്ചു ക​രാ​റു​കാ​ര​ൻ റോ​ഡി​ൽ പാ​റ​പ്പൊ​ടി​യും ക്വാ​റി വേ​സ്റ്റും നി​ക്ഷേ​പി​ച്ചു
Wednesday, May 25, 2022 12:11 AM IST
നി​ല​ന്പൂ​ർ: നാ​ട്ടു​കാ​രെ വെ​ല്ലു​വി​ളി​ച്ച് റോ​ഡ് ക​രാ​റു​കാ​ര​ന്‍റെ പ്ര​വൃ​ത്തി. നി​ർ​മാ​ണം ന​ട​ത്തേ​ണ്ട റോ​ഡി​ൽ പാ​റ​പ്പൊ​ടി​യും ക്വാ​റി വേ​സ്റ്റും നി​ക്ഷേ​പി​ച്ചു. ന​ട​പ​ടി ചോ​ദ്യം ചെ​യ്ത വ​നി​താ ജ​ന​പ്ര​തി​നി​ധി​ക്കും ക​രാ​റു​കാ​ര​ന്‍റെ ശ​കാ​ര​വ​ർ​ഷം.
പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​പ്പാ​റ-​മി​ൽ​മ-​വെ​ള്ളേ​ക്കാ​വ് റോ​ഡി​ലാ​ണ് ഇ​ന്ന​ലെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ക​രാ​റു​കാ​ര​ൻ രാ​വി​ലെ റോ​ഡി​ൽ പാ​റ​പ്പൊ​ടി​യും ക്വാ​റി വേ​സ്റ്റും ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പി​നെ അ​വ​ഗ​ണി​ച്ച് ഇ​ട്ടു പോ​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.
റോ​ഡി​ൽ യാ​ത്രാ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ൽ നി​ക്ഷേ​പി​ച്ച പാ​റ​പ്പൊ​ടി​യും ക്വാ​റി വേ​സ്റ്റും നീ​ക്കം ചെ​യ്ത് നി​ല​വി​ലെ അ​വ​സ്ഥ പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട വാ​ർ​ഡ് അം​ഗ​വും ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഗീ​താ​ദേ​വ​ദാ​സി​നും കാ​രാ​റു​കാ​ര​ന്‍റെ ശാ​സ​ന കി​ട്ടി.
എ​ന്നോ​ട് ക​ൽ​പ്പി​ക്കാ​ൻ നി​ങ്ങ​ൾ ആ​രാ​ണെ​ന്ന മ​റു​ചോ​ദ്യ​മാ​ണ് ക​രാ​റു​കാ​ര​ൻ ചോ​ദി​ച്ച​തെ​ന്ന് ഗീ​താ​ദേ​വ​ദാ​സ് പ​റ​ഞ്ഞു. പാ​റ​പ്പൊ​ടി​യും മ​റ്റും നി​ക്ഷേ​പി​ച്ച​തോ​ടെ ഈ ​റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലൂ​ടെ പോ​ലും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ന​പ്പാ​റ-​മി​ൽ​മ-​വെ​ള്ളേ​ക്കാ​വ് റോ​ഡി​ൽ നൂ​റു മീ​റ്റ​ർ ഭാ​ഗ​ത്തെ നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്.
15 ദി​വ​സം മു​ന്പു റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് പാ​റ​പ്പൊ​ടി​യും ക്വാ​റി വേ​സ്റ്റും ഇ​ട്ടി​രു​ന്നു. ഇ​തു മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ക​രാ​റു​കാ​ര​ൻ ന​ൽ​കി​യ​ത്. വ​നി​താ ജ​ന​പ്ര​തി​നി​ധി കൂ​ടി​യാ​യ വൈ​സ് പ്ര​സി​ഡ​ന്‍റി​നോ​ട് മോ​ശ​മാ​യ രീ​തി​യി​ൽ പ്ര​തി​ക​രി​ച്ച ക​രാ​റു​കാ​ര​നെ​തി​രെ വ​നി​താ ക​മ്മീ​ഷ​നി​ലും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കു​മെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി പ​ഞ്ചാ​യ​ത്ത് മു​ന്നോ​ട്ടു പോ​കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ യാ​ത്രാ സൗ​ക​ര്യ​ത്തെ മ​ന:​പൂ​ർ​വം ത​ട​ഞ്ഞ ക​രാ​റു​കാ​ര​നെ​തി​രെ മ​റ്റു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.