ഇ​രു​ട്ടു​കു​ത്തി കോ​ള​നി​യി​ൽ വാ​യ​ന​യു​ടെ വെ​ളി​ച്ച​മൊ​രു​ക്കി ജ​ൻ ശി​ക്ഷ​ണ്‍ സ​ൻ​സ്ഥാ​ൻ
Sunday, June 19, 2022 11:41 PM IST
മ​ല​പ്പു​റം: സ​മ​ഗ്ര ആ​ദി​വാ​സി വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ജ​ൻ ശി​ക്ഷ​ണ്‍ സ​ൻ​സ്ഥാ​ൻ മ​ല​പ്പു​റം ന​ട​പ്പി​ലാ​ക്കു​ന്ന ഗോ​ത്രാ​മൃ​ത് പ​ദ്ധ​തി​ക്കു കീ​ഴി​ൽ പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​ട്ടു​കു​ത്തി കോ​ള​നി​യി​ൽ ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
എ​ണ്ണൂ​റോ​ളം പു​സ്ത​ക​ങ്ങ​ളാ​ണ് കോ​ള​നി നി​വാ​സി​ക​ൾ​ക്ക് യ​ഥേ​ഷ്ടം ഉ​പ​യോ​ഗി​ക്കാ​ൻ പ്രാ​പ്ത​മാ​യ രീ​തി​യി​ൽ ലൈ​ബ്ര​റി​യി​ലൊ​രു​ക്കി​യി​ട്ടു​ള്ള​ത്. ജെഎ​സ്എ​സ് ഡ​യ​റ​ക്ട​ർ വി. ​ഉ​മ്മ​ർ കോ​യ ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ണി​യ​ന്പു​ഴ ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് കെ.​കെ. ഷി​ബു, ജ​ഐ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി. ​ദീ​പ, കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ. ​നി​ഖി​ൽ, പി. ​സു​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.