വി​ദ്യാ​ജ്യോ​തി സ്കൂ​ളി​ൽ വാ​യ​നാ വ​സ​ന്തോ​ത്സ​വം
Wednesday, June 22, 2022 11:53 PM IST
പ​ന്ത​ല്ലൂ​ർ ഹി​ൽ​സ്്: നെ​ൻ​മി​നി വി​ദ്യാ​ജ്യോ​തി യു​പി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ​യും വാ​യ​ന വ​സ​ന്ത​ത്തി​ന്‍റെ​യും ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി സാ​ഹി​ത്യ​കാ​ര​ൻ റ​ഹ്മാ​ൻ കി​ട​ങ്ങ​യം ഉ​ദ്ഘാ​ട​നം ചെ​യ്തു.
നെ​ൻ​മി​നി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി​യും സ്കൂ​ൾ മാ​നേ​ജ​രു​മാ​യ ഫാ. ​പ്രി​ൻ​സ് പ​ന്നി​ക്കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ഉ​റു​ന്പി​ൽ, ഹെ​ഡ്മി​സ്ട്ര​സ് അ​ന്പി​ളി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ​ജി വി. ​ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ സാ​ഹി​ത്യ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

മൗ​ലാ​ന ഫാ​ർ​മ​സി കോ​ള​ജി​ൽ
യോ​ഗാ​ദി​നാ​ച​ര​ണം

പെ​രി​ന്ത​ൽ​മ​ണ്ണ: മ​നു​ഷ്യ​ത്വ​ത്തി​നു വേ​ണ്ടി യോ​ഗ എ​ന്ന പ്ര​മേ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ഫാ​ർ​മ​സി കോ​ള​ജി​ൽ ന​ട​ത്തി​യ യോ​ഗാ​ദി​നാ​ച​ര​ണം പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​പി മു​ഹ​മ്മ​ദ് ഹ​നീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ക്ഷേ​മ​ത്തി​നു യോ​ഗ ഏ​റെ സ​ഹാ​യ​ക​ര​മാ​ണെ​ന്നു ക്ലാ​സ് നി​യ​ന്ത്രി​ച്ച വി. ​സു​ലോ​ച​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സൂ​ര്യ​നാ​രാ​യ​ണ​ൻ, പ്ര​ശാ​ന്ത് കു​മാ​ർ, മു​ഹ​മ്മ​ദ് ഫ​വാ​സ്, കൃ​ഷ്ണേ​ന്ദു, ന​വ​മി, ജൂ​ലി ചാ​ക്കോ, നെ​ഹ്ല, റി​സ്നി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.