ഒ​ളി​ന്പി​ക് റ​ണ്ണു​മാ​യി ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണം
Friday, June 24, 2022 12:32 AM IST
മ​ല​പ്പു​റം: ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക് ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. മ​ല​പ്പു​റം എം​എ​സ്പി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച ഒ​ളി​ന്പി​ക് റ​ണ്‍ ഫു​ട്ബോ​ൾ താ​ര​വും എം.​എ​സ്.​പി അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റു​മാ​യ പി.​ഹ​ബീ​ബ് റ​ഹി​മാ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് യു.​തി​ല​ക​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് വി.​പി.​അ​നി​ൽ ഒ​ളി​ന്പി​ക് ദി​ന​സ​ന്ദേ​ശം ന​ൽ​കി. സം​സ്ഥാ​ന ബാ​സ്ക്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​മ​നോ​ഹ​ര​കു​മാ​ർ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ടി.​എ​ച്ച്.​അ​ബ്ദു​ൾ മ​ഹ്റൂ​ഫ്, ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ.​പി.​എം.​സു​ധീ​ർ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ഹൃ​ഷി​കേ​ശ്കു​മാ​ർ സ്വാ​ഗ​ത​വും സി.​സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. ഒ​ളി​ന്പി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പോ​സ്റ്റ​ർ ഡി​സൈ​നി​ങി​ലും ഓ​ണ്‍​ലൈ​ൻ ക്വി​സി​ലും നി​ര​വ​ധി വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി ഒ​രു​മി​ക്കാ​മെ​ന്ന​സ​ന്ദേ​ശ​ത്തി​ലാ​യി​രു​ന്നു ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണം.