കാ​ട്ടാ​ന​യു​ടെ ജ​ഢം സം​സ്കരി​ച്ചു
Tuesday, June 28, 2022 12:02 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് വ​നം റേ​ഞ്ചി​ലെ നെ​ല്ലി​ക്കു​ത്ത് വ​ന​ത്തി​ലെ കാ​ന്ത​പ്പു​ഴ​യി​ൽ ച​രി​ഞ്ഞ കാ​ട്ടാ​ന​യു​ടെ ജ​ഡം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ച്ചു. കാ​ന്ത​പ്പു​ഴ മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വീ​ണാ​ണ് ആ​ന​യ്ക്ക് പ​രി​ക്കേ​റ്റ​ത്. വീ​ഴ്ച്ച​യി​ൽ ആ​ന​യു​ടെ മ​സ്ത​കം പാ​റ​യി​ൽ ഇ​ടി​ച്ചു​ണ്ടാ​യ ആ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​യി ക​രു​തു​ന്ന​ത്.
വീ​ഴ്ച​യി​ൽ മു​റി​വേ​റ്റ​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളും ജ​ഢ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​തി​വ് കോ​ന്പിം​ഗി​നി​ടെ​യാ​ണ് പ​ത്തു വ​യ​സ് പ്രാ​യം വ​രു​ന്ന പി​ടി​യാ​ന​യു​ടെ ജ​ഢം വ​ന​പാ​ല​ക​ർ ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് ഡി​വി​ഷ​ൻ വ​നം വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ണ്‍​സ​ത്യ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. വ​ഴി​ക്ക​ട​വ് വ​നം റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​പി.​എ​സ്. ബോ​ബി​കു​മാ​ർ, മ​റ്റു വ​നം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.