മ​ല​പ്പു​റം സ​ഹോ​ദ​യ അ​ക്കാ​ഡ​മി​ക് ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി
Wednesday, June 29, 2022 12:37 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി. പെ​രി​ന്ത​ൽ​മ​ണ്ണ ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ൽ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ സ​ഹോ​ദ​യ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി എം. ​അ​ബ്ദു​ൾ​നാ​സ​ർ ക​ല​ണ്ട​ർ-2022 പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ ​വ​ർ​ഷം കൂ​ട്ടി​ച്ചേ​ർ​ത്ത സ​ഹോ​ദ​യ അ​ധ്യാ​പ​ക ക​ലോ​ത്സ​വം പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും സി​ബി​എ​സ്ഇ ജി​ല്ലാ ക​ലോ​ത്സ​വം പെ​രി​ന്ത​ൽ​മ​ണ്ണ ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ലും സ​ർ​ഗോ​ൽ​സ​വ​വും ഐ​ടി മേ​ള​യും പെ​രി​ന്ത​ൽ​മ​ണ്ണ സി​ൽ​വ​ർ​മൗ​ണ്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലും അ​ര​ങ്ങേ​റും. സ​ഹോ​ദ​യ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് കോ​ട്ട​ക്ക​ൽ പു​തു​പ​റ​ന്പ് സേ​ക്ര​ഡ് ഹാ​ർ​ട്ട്് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ശാ​സ്ത്ര പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള കോ​ട്ട​ക്ക​ൽ പീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലും ന​ട​ക്കും.
സ​ഹോ​ദ​യ അ​ഭി​രു​ചി നി​ർ​ണ​യ പ​രീ​ക്ഷ എം​സാ​റ്റ് ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി സ്കൂ​ൾ ത​ല​ത്തി​ലും ജി​ല്ലാ ത​ല​ത്തി​ലും സം​ഘ​ടി​പ്പി​ക്കും. സ​ഹോ​ദ​യ കി​ഡ്സ് ഫെ​സ്റ്റ് ജി​ല്ല​യെ മൂ​ന്നു മേ​ഖ​ല​ക​ളാ​യി തി​രി​ച്ച തി​രു​വാ​ലി ജെം​സ്ഫോ​ഡ് വേ​ൾ​ഡ് സ്കൂ​ൾ, തി​രു​നാ​വാ​യ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ, വ​ളാ​ഞ്ചേ​രി ഡ​ൽ​ഹി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​നു​വ​രി​യി​ൽ ന​ട​ത്തും. കൂ​ടാ​തെ എ​ല്ലാ ഗെ​യിം​സ് ഇ​ന​ങ്ങ​ളു​ടെ​യും അ​ത്ല​റ്റി​ക്മീ​റ്റി​ന്‍റെ​യും വി​വ​ര​ങ്ങ​ളും ക​ല​ണ്ട​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ഹ​രി​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ജൗ​ഹ​ർ, നി​ർ​മ​ല ച​ന്ദ്ര​ൻ, സോ​ണി ജോ​സ്, ഹ​ഫ്സ കാ​രാ​ട​ൻ, ഫാ. ​എ​ൻ. പ്രേം​കു​മാ​ർ, വി​നീ​ത വി. ​നാ​യ​ർ, ഷം​ല യു. ​സ​ലീം, പി. ​നി​സാ​ർ​ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.