കി​ണ​റ്റി​ൽ വീ​ണ പോ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Thursday, June 30, 2022 12:47 AM IST
എ​ട​ക്ക​ര: കി​ണ​റ്റി​ൽ വീ​ണ പോ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തി. എ​ട​ക്ക​ര ബാ​ർ​ബ​ർ​മു​ക്ക് അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പോ​ത്താ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ ബാ​ർ​ബ​ർ​മു​ക്ക് അ​ങ്ങാ​ടി​ക്ക് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തെ കി​ണ​റ്റി​ൽ വീ​ണ​ത്. തു​ട​ർ​ന്നു ട്രോ​മ​കെ​യ​ർ എ​ട​ക്ക​ര സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് ലീ​ഡ​ർ ഹം​സ പാ​ലാ​ങ്ക​ര, നാ​ട്ടു​കാ​രാ​യ രാ​ജു, സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​സ്തൃ​തി കു​റ​ഞ്ഞ കി​ണ​റ്റി​ൽ നി​ന്നു പോ​ത്തി​നെ ക​ര​ക്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നി​ടെ മു​ക​ളി​ലെ ആ​ൾ​മ​റ റി​ങ്ങു​ക​ൾ കി​ണ​റ്റി​ലേ​ക്കു ഇ​ടി​ഞ്ഞു താ​ഴ്ന്നു. ഒ​ടു​വി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് നാ​ട്ടു​കാ​ർ പോ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ നി​ല​ന്പൂ​രി​ൽ നി​ന്നു അ​ഗ്നി​ശ​മ​ന സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.