ഓ​ട്ടോ​റി​ക്ഷക​ളു​ടെ ഫി​റ്റ്ന​സ് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം
Monday, August 15, 2022 1:07 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ നി​ല​ന്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പെ​ർ​മി​റ്റ് പു​തു​ക്കു​ന്ന​തി​ലേ​ക്കാ​യി 30 ന​കം വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം.
നി​ല​ന്പൂ​ർ ഓ​ട്ടോ​റി​ക്ഷ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യെ​യാ​ണ് രേ​ഖ​ക​ൾ ഏ​ൽ​പ്പി​ക്കേ​ണ്ട​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യും തൊ​ഴി​ൽ മേ​ഖ​ല​യി​ലെ സു​താ​ര്യ​ത​ക്ക് വേ​ണ്ടി​യും എ​ല്ലാ​വ​ർ​ഷ​വും പു​തു​ക്കേ​ണ്ട സ്റ്റേ​ഷ​ൻ പെ​ർ​മി​റ്റ് പ്ര​ള​യ​വും കോ​വി​ഡ് മ​ഹാ​മാ​രി​യും കാ​ര​ണം അ​ഞ്ച് വ​ർ​ഷ​ത്തി​ന​ടു​ത്താ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ൾ പു​തു​ക്കു​ന്ന​ത്. നി​ല​ന്പൂ​ർ ന​ഗ​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ഓ​ട്ടോ​റി​ക്ഷ​ക​ൾ സ​വാ​രി ന​ട​ത്തു​ന്ന​തു പോ​ലീ​സി​ന്‍റെ​യും കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ പെ​ർ​മി​റ്റ് പു​തു​ക്ക​ൽ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ റ​ഹീം ചോ​ല​യി​ൽ, ടി.​എം.​എ​സ്. ആ​ഷി​ഫ്, സി.​കെ. സു​ധാ​ക​ര​ൻ, സൈ​ത​ല​വി കു​ന്നു​മ്മ​ൽ, ഇ.​ഡി. മ​ത്താ​യി എ​ന്നി​വ​ർ അ​റി​യി​ച്ചു.