തേ​ക്കു​മ​ര​ത്തി​ൽ കു​ടു​ങ്ങി​യ മ​രം​വെ​ട്ടു തൊ​ഴി​ലാ​ളി​യെ ര​ക്ഷി​ച്ചു
Monday, August 15, 2022 1:07 AM IST
നി​ല​ന്പൂ​ർ: തേ​ക്ക് മ​ര​ത്തി​ൽ കു​ട​ങ്ങി​യ മ​രം​വെ​ട്ടു തൊ​ഴി​ലാ​ളി​യെ അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. മൂ​ത്തേ​ടംപേ​രൂ​ർ​പാ​റ സ്വ​ദേ​ശി കൊ​ല്ലം​തൊ​ടി​ക ച​ന്ദ്ര​നെ (55) യാ​ണ് നി​ല​ന്പൂ​ർ യൂ​ണി​റ്റി​ലെ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ 9.30തോ​ടെ​യാ​ണ് സം​ഭ​വം. 75 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള തേ​ക്ക് മ​ര​ത്തി​ന്‍റെ കൊ​ന്പു​ക​ൾ മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു കൊ​ന്പ് ച​ന്ദ്ര​ന്‍റെ ദേ​ഹ​ത്തേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ ച​ന്ദ്ര​ന്‍റെ വ​ല​തു​കൈ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റെ​ങ്കി​ലും പി​ടി​ത്തം വി​ടാ​തെ തേ​ക്ക് മ​ര​ത്തി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു ച​ന്ദ്ര​ൻ.
ഉ​ട​ൻ വീ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും വി​വ​ര​മ​റി​യി​ച്ച​തോ​ടെ നി​ല​ന്പൂ​രി​ൽ നി​ന്നു അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളെ​ത്തി. ലാ​ഡ​ർ, റോ​പ്പ്, നെ​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ റ​ഫീ​ഖ്, നി​ഖി​ൽ എ​ന്നി​വ​ർ സാ​ഹ​സി​ക​മാ​യി തേ​ക്കു മ​ര​ത്തി​ൽ ക​യ​റി ച​ന്ദ്ര​നെ താ​ഴെ​യി​റ​ക്കി. ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ സാ​ബു, സു​നി​ൽ, ഹോം ​ഗാ​ർ​ഡ് അ​ബ്ദു​ൾ​സ​ലാം, ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.