‘ഉ​ണ്ണീശോ​യ്ക്കൊ​രു ഭ​വ​നം’ കു​ടും​ബ​ത്തി​ന് സ​മ​ർ​പ്പി​ച്ചു
Monday, November 28, 2022 12:25 AM IST
എ​ട​ക്ക​ര: മാ​ന​ന്ത​വ​ടി രൂ​പ​ത സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച ’ഉ​ണ്ണി​ശോ​യ്ക്കൊ​രു ഭ​വ​നം’ കു​ടും​ബ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. ഇ​ട​വ​കാം​ഗ​മാ​യ പു​തി​യ​പ​റ​ന്പി​ൽ സി​ബി​യ്ക്കാ​ണ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.
വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ർ​മ​വും താ​ക്കോ​ൽ​ദാ​ന​വും മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഫൊ​റോ​നാ വി​കാ​രി ഫാ. ​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ൽ​ബി​ൻ വ​ള​യ​ത്ത്, കൈ​ക്കാ​ര​ൻ​മാ​ര​യ ജോ​ബി ത​ട്ടാം​പാ​റ, ബി​ന്നി കാ​ച്ചാം​കോ​ട​ത്ത്, സാം ​വേ​ടം​പ​റ​ന്പി​ൽ, ജോ​സ​ഫ് പ​റ്റി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.