ലോ​ക​ശ​ബ്ദ ദി​നം: സെ​മി​നാ​ർ സംഘടിപ്പിച്ചു
Friday, April 19, 2019 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ശാ​സ്ത്രീ​യ സം​സാ​ര​ം ശ​ബ്ദ​കു​റ​വി​നി​ട​യാ​ക്കു​മെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന . ലോ​ക ശ​ബ്ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ അ​സ​ന്‍റ് ഇ​എ​ൻ​ടി ആ​ശു​പ​ത്രി​യി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ലാ​ണ് വി​ദ​ഗ്ധ​ർ ഡ​ബ്ലു​എ​ച്ച്ഒ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്.
തു​ട​ർ​ച്ച​യാ​യി ഒ​രു മ​ണി​ക്കു​ർ സം​സാ​രി​ക്കു​ന്ന​വ​ർ ര​ണ്ടു മ​ണി​ക്കൂ​ർ നി​ശ​ബ്ദ​രാ​യി​രി​ക്കാ​ൻ ത​യാ​റാ​ക​ണം. കൂ​ടു​ത​ൽ സം​സാ​രി​ക്കു​ന്ന​തു ശ​ബ്ദ​നാ​ളി​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു ത​ട​സ​മാ​കും.
ശ​ബ്ദ​ത്തി​ലു​ണ്ടാ​കു​ന്ന ഇ​ട​ർ​ച്ച​ക​ൾ​ക്കാ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ണം. മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ത​ള​ർ​ച്ച​യു​ള്ള​പ്പോ​ൾ ഉ​ച്ച​ത്തി​ലും ധൃ​തി​യി​ലു​മു​ള്ള സം​സാ​രം ഒ​ഴി​വാ​ക്ക​ണം. പു​ക​വ​ലി, രാ​സ​പ​ദാ​ർ​ഥം എ​ന്നി​വ പു​റ​പ്പെ​ടു​വി​ക്കു​ന്ന മ​ലി​നീ​ക​ര​ണം ശ്വ​സി​ക്കാ​തി​രി​ക്കു​ക, ആ​ൽ​ക്ക​ഹോ​ളി​ന്‍റെ ഉ​പ​യോ​ഗം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. വ​ള​രെ ഉ​റ​ക്കെ കു​റെ നേ​രം സം​സാ​രി​ക്കു​ന്ന​തും ധൃ​തി​യി​ൽ സം​സാ​രി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക.
തു​ട​ങ്ങി​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വ​ഴി ശ​ബ്ദ​ത്തെ കു​റ്റ​മ​റ്റ​താ​ക്ക​ണ​മെ​ന്നും സെ​മി​നാ​റി​ൽ വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ച്ചു.
ലോ​ക ശ​ബ്ദ​ദി​ന സെ​മി​നാ​ർ സീ​നി​യ​ർ എ​ൻ.​ടി സ​ർ​ജ​ൻ ഡോ. ​പി.​കെ ഷ​റ​ഫു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​അ​നു​രാ​ധാ വ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ർ​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ. ​ആ​ഷി​ക്ക​ലി ക്ലാ​സെ​ടു​ത്തു. ഓ​ഡി​യോ​ള​ജി​സ്റ്റ് എ​ൻ.​പി പ്ര​ശാ​ന്ത് ഡോ. ​ശ്രീ​കാ​ന്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.