ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വോ​ട്ടിം​ഗ് സൗ​ക​ര്യം നി​ഷേ​ധി​ച്ചതാ​യി ആ​ക്ഷേ​പം
Tuesday, April 23, 2019 12:25 AM IST
കൊ​ണ്ടോ​ട്ടി: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് നി​യോ​ഗിച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വോ​ട്ടിം​ഗ് സൗ​ക​ര്യം നി​ഷേ​ധി​ച്ചതി​ൽ പ്ര​തി​ഷേ​ധം. നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, ഏ​റ​നാ​ട്,കൊ​ണ്ടോ​ട്ടി അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് (ഇ​ഡി​സി) അ​പേ​ക്ഷ ന​ൽ​കി​യ നൂ​റ് ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നൊ​പ്പ​മാ​ണ് സാ​ധാ​ര​ണ ഗ​തി​യി​ൽ ഇ​ഡി​സി ന​ൽ​കാ​റ്.

ജീ​വ​ന​ക്കാ​ര​ന് വോ​ട്ടു​ള്ള പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ടാ​ൽ ഇ​ഡി​സിയും മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ടാ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റു​മാ​ണ് ന​ൽ​കാ​റ്. ഇ​ന്ന​ലെ പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ന​ൽ​കി​യ വോ​ട്ട​ർ പ​ട്ടി​ക​ക​ളി​ൽ ഇ​ഡി​സി എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ പ​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. സ​ർ​ട്ടി​ഫി​ക്ക​റ്റ് പോ​ളിം​ഗ് ബൂ​ത്തി​ൽ ന​ൽ​കി​യാ​ലേ ജോ​ലി ചെ​യ്യു​ന്ന ബൂ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​നാ​കൂ. അ​തേ​സ​മ​യം ഇ​ഡി​സി എ​ന്ന് മാ​ർ​ക്ക് ചെ​യ്ത​തി​നാ​ൽ മാ​തൃ ബൂ​ത്തി​ൽ പോ​യി വോ​ട്ട് ചെ​യ്യാ​നും ആ​കി​ല്ല.

മാ​ർ​ക്ക് ചെ​യ്ത് ന​ൽ​കി​യ വോ​ട്ട​ർ പ​ട്ടി​ക​ക​ളി​ൽ ഇ​നി മാ​റ്റം വ​രു​ത്താ​നും ക​ഴി​യി​ല്ല. ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഇ​ഡി​സി ല​ഭി​ക്കാ​ത്ത​വ​രെ മാ​റ്റി റി​സ​ർ​വി​ൽ നി​ന്നും പ​ക​ര​ക്കാ​രെ നി​യ​മി​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യെ​ങ്കി​ലും അ​ത് പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തേ​സ​മ​യം ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ബൂ​ത്തി​ൽ എ​ത്തി​യ​തി​നു​ശേ​ഷം തി​രി​ച്ചു പോ​കാ​ൻ പ​റ​ഞ്ഞ​ത് ജീ​വ​ന​ക്കാ​രി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

വ്യാ​പ​ക​മാ​യി ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട സം​ഭ​വം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചൊ​വാ​ഴ്ച്ച പോ​ളിം​ഗ് അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്പ് ഇ​ഡി​സി ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.