ലൈ​സ​ൻ​സ് വി​ത​ര​ണം ആ​രം​ഭി​ച്ചു
Saturday, May 25, 2019 11:26 PM IST
നി​ല​ന്പൂ​ർ: പു​തി​യ ടൈ​പ്പി​ലു​ള്ള (സാ​ര​ഥി സോ​ഫ്റ്റ് വെ​യ​റി​ലു​ള്ള) ലൈ​സ​ൻ​സു​ക​ൾ വി​ത​ര​ണം ആ​രം​ഭി​ച്ചു. ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പാ​സാ​യ ആ​ളു​ക​ൾ നി​ല​ന്പൂ​ർ സ​ബ് ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി ലൈ​സ​ൻ​സ് കൈ​പ​റ്റ​ണ​മെ​ന്നു ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു.

ഭൂ​മി കെെയേറാ​ൻ സാ​ധ്യ​ത​യെ​ന്ന്

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ നോ​ർ​ത്ത് വ​നം ഡി​വി​ഷ​നു കീ​ഴി​ൽ ഭൂ​ര​ഹി​ത​രാ​യ ആ​ദി​വാ​സി​ക​ൾ​ക്കു പ​തി​ച്ചു ന​ൽ​കാ​നാ​യി ക​ണ്ടെ​ത്തി​യ ഭൂ​മി ക​യ്യേ​റാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ന്‍റ്സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ ത​ന്നേ​യോ അ​ല്ലെ​ങ്കി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രോ ക​യ്യേ​റു​മെ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ന്‍റ്സ് ന​ൽ​കു​ന്ന സൂ​ച​ന. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും വി​ന്യ​സി​ച്ചു​കൊ​ണ്ടും മ​റ്റു റേ​ഞ്ചു​ക​ളു​മാ​യി ചേ​ർ​ന്നും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ത​ട​യാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ഡി​എ​ഫ്ഒ റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ആ​വ​ശ്യ​മെ​ങ്കി​ൽ പോ​ലീ​സ് സ​ഹാ​യം തേ​ടാ​നും ഡി​എ​ഫ്ഒ വ​ർ​ക്ക​ഡ് യോ​ഗേ​ഷ് നീ​ൽ​കാ​ന്ത് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വ​നം നോ​ർ​ത്ത് ഡി​വി​ഷ​നി​ലെ എ​ട​വ​ണ്ണ, നി​ല​ന്പൂ​ർ, വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​ർ​ക്കാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ക​ത്തു ന​ൽ​കി​യി​ട്ടു​ള്ള​ത്.