റ​ബർ ഡി​ങ്കി ബോ​ട്ട് ഉ​ദ്ഘാ​ട​നം ഇന്ന്
Tuesday, July 16, 2019 12:26 AM IST
നി​ല​ന്പൂ​ർ: ര​ക്ഷാ​ദൗ​ത്യ​സം​ഘ​ട​ന​യാ​യ എ​മ​ർ​ജ​ൻ​സി റെ​സ്ക്യു ഫോ​ഴ്സി​ന്‍റെ റ​ബർ ഡി​ങ്കി ബോ​ട്ടും ഒൗ​ട്ട്ബോ​ർ​ഡ് എ​ൻ​ജി​നും ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് ഇ​ന്നു വൈ​കി​ട്ട് മൂ​ന്നി​നു മ​ന്പാ​ട് ഐ​കെ ഹാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല​പ്പു​റം ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഡി​എ​ഫ്ഒ മൂ​സ വ​ട​ക്കേ​തി​ൽ, നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, നി​ല​ന്പൂ​ർ സി​ഐ സു​നി​ൽ പു​ളി​ക്ക​ൽ, എ​ട​ക്ക​ര സി​ഐ മ​നോ​ജ് പ​റ​യ​റ്റ, വ​ണ്ടൂ​ർ സി​ഐ അ​ബ്ദു​ൽ മ​ജീ​ദ്, നി​ല​ന്പൂ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ എ​സ്ടി​ഒ എം.​അ​ബ്ദു​ൽ ഗ​ഫൂ​ർ, മ​ഞ്ചേ​രി ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ എ​എ​സ്ടി​ഒ അ​ബ്ദു​ൽ സ​ലീം, തി​രു​വാ​ലി ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ എ​എ​സ്ടി​ഒ മു​ന​വീ​ർ, നി​ല​ന്പൂ​ർ എ​സ്ഐ സ​ജി​ത്, എ​ട​വ​ണ്ണ എ​സ്ഐ വി.​വി​ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.