ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സേ​വ​ന​ങ്ങ​ൾ ഇ​നി ഞൊ​ടി​യി​ട​യി​ൽ
Wednesday, July 17, 2019 12:59 AM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു ഐ​എ​സ്ഒ അം​ഗീ​കാ​രം. പ​ഞ്ചാ​യ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ലും സു​താ​ര്യ​വു​മാ​ക്കു​ന്ന​തി​നു പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​തി​നാ​ണ് ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. ഫ​യ​ലു​ക​ളെ​ല്ലാം കൃ​ത്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള റി​ക്കാ​ർ​ഡ് റൂ​മും പ​ഞ്ചാ​യ​ത്തി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
ഫ​യ​ലു​ക​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം കണ്ടെത്താൻ സാ​ധി​ക്കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ഫ​യ​ലു​ക​ൾ ഓ​രോ​ന്നും വേ​ർ​തി​രി​ച്ച് ക്ര​മ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തു കൊ​ണ്ടു മാ​ത്ര​മാ​യി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ​ക്കു മെ​ച്ച​പ്പെ​ട്ട സേ​വ​നം നൽകാൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു .
ഇ​തി​നു പ്ര​യ​ത്നി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ എം​എ​ൽ​എ ആ​ദ​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ ത​റ​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​ഡി​പി മാ​ല​തി, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എ​ൻ.​കെ റ​സീ​ന, എം.​എ ഹ​മീ​ദ്, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ന്ന​മ്മ മാ​ത്യു, ഷാ​ഹി​ന ഗ​ഫൂ​ർ, മു​ൻ വൈ​സ്പ്ര​സി​ഡ​ന്‍റ് സി.​എം ഹ​മീ​ദ​ലി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​മു​ക്തി വി​ജ​യി​ക​ൾ​ക്കു എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ റോ​ബി​ൻ​ബാ​ബു കാ​ഷ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​പ്ര ഷ​റ​ഫു​ദീ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സി. ​മൈ​ക്കി​ൾ ന​ന്ദി​യും പ​റ​ഞ്ഞു.