മേ​ലാ​റ്റൂ​രി​നെ മാ​ലി​ന്യ മു​ക്ത​മാ​ക്കാ​ൻ പ​ദ്ധ​തി​യാ​യി
Wednesday, July 17, 2019 1:00 AM IST
ക​രു​വാ​ര​കു​ണ്ട് :മേ​ലാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ വി​മു​ക്ത ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹ​രി​ത ക​ർ​മ​സേ​ന ശേ​ഖ​രി​ച്ച അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ റീ​സൈ​ക്ലിം​ഗി​നാ​യി ത​രം തി​രി​ക്ക​ൽ തു​ട​ങ്ങി. ത​രം തി​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തു​മാ​യി ക​രാ​ർ ചെ​യ്ത ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റും.
ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​നാണ് പ​ദ്ധ​തി ആ​രം​ഭി​ച്ചത്. ഇ​തി​ന​കം മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ ശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​ക്കി. പ​ഞ്ചാ​യ​ത്തി​ലെ 4732 വീ​ടു​ക​ളും 308 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഓ​രോ കു​ടും​ബ​ങ്ങ​ളും അ​ന്പ​തു രൂ​പ​യാ​ണ് യൂ​സ​ർ ഫീ ​ന​ൽ​കേ​ണ്ട​ത്. അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ മാ​വി​ഗ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം വീ​ടു​ക​ളി​ൽ നി​ന്നു ശേ​ഖ​രി​ച്ച് ഹ​രി​ത ക​ർ​മ സേ​ന​യ്ക്ക് കൈ​മാ​റ​ണം. മേ​ലാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ജൈ​വ മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശേ​ഖ​രി​ച്ച അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത ക​ർ​മ സേ​ന ത​രം​തി​രി​ച്ച് പാ​യ്ക്ക് ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ സി​ദീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി എ​സ്. രാ​ജേ​ഷ്കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​ശ്രീ​ദേ​വി, ഹെ​ൽ​ത്ത് ഇ​ൻ​സെ​പ​ക്ട​ർ സു​രേ​ന്ദ്ര​ൻ, വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ഗി​രീ​ഷ്കു​മാ​ർ, ജെഎ​ച്ച്ഐ ജി​തേ​ഷ്കു​മാ​ർ, പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ​ബ്രാ​ഹിം ക​രു​ളാ​യി, വി.​പി.​നാ​സ​ർ, മാ​വി​ഗ സെ​ക്ര​ട്ട​റി എ​ൻ.​സു​നി​ത, പ്ര​സി​ഡ​ന്‍റ് സി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.