അ​ന്താ​രാ​ഷ്ട്ര ബാ​ല​വേ​ല വി​രു​ദ്ധ ദി​നാ​ച​ര​ണ സ​മാ​പ​നം ഇ​ന്ന്
Friday, July 19, 2019 12:33 AM IST
മ​ല​പ്പു​റം: അ​ന്താ​രാ​ഷ്ട്ര ബാ​ല​വേ​ല വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ന​ട​ത്തി​വ​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന യോ​ഗം ഇ​ന്ന് വൈ​കീ​ട്ട് 3.30ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബാ​ല​വേ​ല വി​രു​ദ്ധ ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ക​ള​ക്ട​ർ ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് കൊ​ണ്ട് കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ക്കും. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ​യും ശ​ര​ണ​ബാ​ല്യം പ​ദ്ധ​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ജി​ല്ല​യി​ൽ ഒ​രു മാ​സ​ത്തോ​ളം ബാ​ല​വേ​ല വി​രു​ദ്ധ ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.