വീ​ടി​നു മു​ക​ളി​ൽ തെ​ങ്ങ് വീ​ണു ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്
Sunday, July 21, 2019 12:36 AM IST
ക​രു​വാ​ക്കുണ്ട്: വീ​ടി​നു മു​ക​ളി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്കേ​റ്റു. പാ​ണ്ടി​ക്കാ​ട് പൂ​ള​മ​ണ്ണ മ​രു​ത​പ്പാ​ട​ത്തെ എ​ട​തൊ​ടി സ​ജീ​വി​ന്‍റെ ഭാ​ര്യ പ്ര​ജി​ത (30), മ​ക​ൻ അ​നി​യ​ൻ (12) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി എ​ട്ട​ര​യോ​ടെ മ​ഴ​യോ​ടൊ​പ്പം ആ​ഞ്ഞു വീ​ശി​യ കാ​റ്റി​ൽ വീ​ട്ടു​വ​ള​പ്പി​ലെ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു .അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ പ്ര​ജി​ത​യും അ​നി​യ​നും വീ​ടി​ന​ക​ത്താ​യി​രു​ന്നു. ഓ​ടു​ക​ൾ ദേ​ഹ​ത്ത് വീ​ണാ​ണ് ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. അ​നി​യ​ന്‍റെ ത​ല​യ്ക്ക് മു​റി​വേ​റ്റി​ട്ടു​ണ്ട്. പ്ര​ജി​ത​യ്ക്ക് ന​ടു​വി​നാ​ണ് പ​രി​ക്ക്. ഇ​രു​വ​രും പാ​ണ്ടി​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി. പാ​ണ്ടി​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി.