പൊ​ന്നാ​നി​യി​ൽ ക​ട​ലാ​ക്ര​മ​ണം തു​ട​രു​ന്നു, അ​ന്പ​തി​ലേ​റെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി
Sunday, July 21, 2019 12:36 AM IST
പൊ​ന്നാ​നി:​ ക​ന​ത്ത മ​ഴ​യി​ൽ ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ പൊ​ന്നാ​നി താ​ലൂ​ക്കി​ൽ അ​ന്പ​തി​ലേ​റെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പൊ​ന്നാ​നി, വെ​ളി​യ​ങ്കോ​ട്, പാ​ല​പ്പെ​ട്ടി മേ​ഖ​ല​ക​ളി​ലാ​ണ് ക​ട​ലാ​ക്ര​മ​ണം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത്. വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ലാ​ണ് ക​ട​ൽ ആ​ഞ്ഞ​ടി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ക​ട​ൽ വെ​ള്ളം ക​യ​റി​യി​രു​ന്ന പ​ഴ​യ​പു​ര​ക്ക​ൽ ഉ​മൈ​ബ, കേ​ര​ൻ​റ​ക​ത്ത് ബ​ദ്രി​യ, പ​ടി​ഞ്ഞാ​റ​യി​ൽ ന​ഫീ​സ, പു​ള്ളി​ന്‍റെ പാ​ത്താ​ൻ​കു​ട്ടി, ത​ട്ടേ​ക്കാ​ര​ന്‍റെ സ​ലാം, ക​മ്മാ​ലി​ക്കാ​ന​ക​ത്ത് ന​ഫീ​സു, കോ​യാ​ലി​ക്കാ​ന​ക​ത്ത് സു​ബൈ​ർ, ബ​പ്പ​ങ്ങാ​ന​ക​ത്ത് ഹ​സൈ​നാ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ പാ​തി ക​ട​ലെ​ടു​ത്ത നി​ല​യി​ലാ​ണ്. വെ​ളി​യ​ങ്കോ​ട് ത​ണ്ണി​ത്തു​റ​യി​ൽ എ​ട​ക്ക​ഴി​യൂ​ക്കാ​ര​ൻ ഉ​മ്മ​റി​ന്‍റെ വീ​ടും ത​ണ്ണി​ത്തു​റ ചാ​ടി​ര​ക​ത്ത് മൊ​യ്തു​മോ​ന്‍റെ വീ​ടും നി​ശേ​ഷം ത​ക​ർ​ന്നു.

പൊ​ന്നാ​നി ലൈ​റ്റ്ഹൗ​സ്, മ​ര​ക്ക​ട​വ്, തെ​ക്കേ​ക​ട​വ് ,അ​ലി​യാ​ർ പ​ള്ളി, മു​റി​ഞ്ഞ​ഴി, മു​ല്ലാ റോ​ഡ്, പു​തു​പൊ​ന്നാ​നി, വെ​ളി​യ​ങ്കോ​ട് ത​ണ്ണി​ത്തു​റ, പാ​ല​പ്പെ​ട്ടി കാ​പ്പി​രി​ക്കാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ട​ൽ വെ​ള്ളം വീ​ടു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന​ത്.

വേ​ലി​യേ​റ്റ സ​മ​യ​മാ​യ ഉ​ച്ച​യ്ക്കും രാ​ത്രി​യി​ലു​മാ​ണ് ക​ട​ലേ​റ്റം രൂ​ക്ഷ​മാ​കു​ന്ന​ത്. പ​ല​യി​ട​ത്തും വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലേ​ക്കു ഉ​പ്പു​വെ​ള്ളം ക​യ​റി​യ​തി​നാ​ൽ കു​ടി​വെ​ള്ളം കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക്. ക​ട​ലേ​റ്റ​ത്തി​ൽ ക​ര​ഭാ​ഗം ക​ട​ലെ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ ഭൂ​മി​യും കാ​യ്ഫ​ല​മു​ള്ള തെ​ങ്ങു​ക​ളും നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. ക​ട​ൽ​ഭി​ത്തി​യി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ട​ൽ ക​ര​യി​ലേ​ക്കു ആ​ഞ്ഞ​ടി​ക്കു​ന്ന​ത്. ക​ട​ലാ​ക്ര​മ​ണം തു​ട​ർ​ന്നാ​ൽ ഒ​ട്ടേ​റെ വീ​ടു​ക​ൾ ന​ശി​ക്കാ​നി​ട​യു​ണ്ട്.