നി​ല​ന്പൂ​ർ റോ​ട്ട​റി ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി
Monday, July 22, 2019 1:09 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ന​ട​ന്നു. വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് മു​ഖ്യാ​തി​ഥി​യാ​യി. മു​ൻ പ്ര​സി​ഡ​ന്‍റ് ജി​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വഹിച്ചു. സെ​ക്ര​ട്ട​റി ബ്രി​ജേ​ഷ് റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി യു.​ന​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി​യാ​യി രാ​ജ​ഗോ​പാ​ല​ൻ, ട്ര​ഷ​റ​ർ ജോ​സ​ഫ് എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.
റോ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ഡോ.​രാ​മ​കൃ​ഷ്ണ​ൻ പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ന്ന ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.​ക​ഴിു​ഞ്ഞ വ​ർ​ഷ​ത്തെ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ.​ഇ.​കെ.​ഉ​മ്മ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഒ​ന്നാം റാ​ങ്ക് നേ​ടി​യ ദി​വ്യ ഉ​ണ്ണി​കൃ​ഷ്ണ​ന് ക്യാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി അ​നു​മോ​ദി​ച്ചു. റോ​ട്ട​റി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി.
റോ​ട്ട​റി ക്ല​ബ്ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ല മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഡോ.​കേ​ദാ​ർ​നാ​ഥ്, ഡോ.​സി.​എം.​ഗോ​പി​നാ​ഥ​ൻ, വി​നോ​ദ് പി.​മേ​നോ​ൻ, ദി​ലീ​ഫ്, സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.