മലപ്പുറം: യുപി അറബിക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഏഴു മാസം പിന്നിട്ടിട്ടും ഒന്നാം റാങ്കുകാരനെ പോലും നിയമിക്കാനുള്ള നടപടി സ്വീകരിക്കാത്ത പിഎസ്സിയുടെ നിലപാടിൽ പ്രതിഷേധിച്ച് കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിഎസ്സി ഓഫീസിലേക്കുള്ള മാർച്ചും നടത്തി.
പിഎസ്സി ചെയർമാനില് നിന്ന് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും പുതിയ സാങ്കേതികത്വം ഉന്നയിച്ച് നിയമനം നടത്തിയിരുന്നില്ല. മലപ്പുറം കുന്നുമ്മൽ വാരിയംകുന്നത്ത് സ്മാരക ഹാൾ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് മൂന്നാംപടി ചുറ്റി കളക്ടറേറ്റിന് മുന്പിൽ സമാപിച്ചു. ധർണ എ.പി.അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സി.പി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.സി.അബ്ദുൽ ലത്തീഫ് ആമുഖ പ്രഭാഷണം നടത്തി.സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, ജില്ലാ ജനറൽ സെക്രട്ടറി യു.എ.ലത്തീഫ്, കെഎടിഎഫ് സംസ്ഥാന സെക്രട്ടറി എം.വി.അലിക്കുട്ടി, നൗഷാദ് മണ്ണിശേരി, സി.എച്ച്. ഹംസ മാസ്റ്റർ, സി.ടി.കുഞ്ഞയമു, സംസ്ഥാന നേതാക്കളായ ഷാഹുൽ ഹമീദ് മേൽമുറി, ടി.പി.അബ്ദുൽ ഹഖ്, എസ്.എ.റസാഖ്, എം.മൻസൂർ, പി.കെ.ശാക്കിർ, പി.അബ്ദുല്ലത്തീഫ് പ്രസംഗിച്ചു. സി.എം.മിസ്ഹബ് സ്വാഗതവും എം.പി.ഫസൽ നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായ സി.പി.മുഹമ്മദ്കുട്ടി, ടി.സി.അബ്ദുൽ ലത്തീഫ്, എം.പി.ഫസൽ, സി.എച്ച്. ഫാറൂഖ്, ടി.പി.റഹീം, സി.സലീം, സി.എം.മിസ്ഹബ്, കെ.അഷ്റഫ്, അബ്ദുസമദ്, കെ.ഇസ്ഹാഖ്, ഹുസൈൻ പാറൽ, ലത്തീഫ് മംഗലശേരി, കെ.എം.ഷാഫി എന്നിവർ നേതൃത്വം നൽകി.