ക്യാ​ന്പ് പി​രി​ച്ചു​ വി​ട്ടു
Saturday, August 17, 2019 12:35 AM IST
ക​രു​വാ​ര​കു​ണ്ട്:​ക​രു​വാ​ര​കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ട്ടു ദി​വ​സ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പ് അ​വ​സാ​നി​പ്പി​ച്ചു. 82 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള 260 ൽ ​പ​രം ആ​ളു​ക​ളാ​ണ് ക്യാ​ന്പി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.
ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത നി​ല​നി​ന്നി​രു​ന്ന ക​ൽ​ക്കു​ണ്ട്, പു​റ്റ​ള, ആ​ർ​ത്ത​ല, ചേ​രി അ​ൽ​ഫോ​ൻ​സ് ഗി​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭീ​ഷ​ണി​യി​ല്ലെ​ന്നു ക​ണ്ടെ​ത്തു​ക​യും മ​ഴ കു​റ​യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്യാ​ന്പ് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​ത്.
സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും ക്യാ​ന്പി​ൽ ന​ട​ന്നു. വീ​ട​ണ​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.ക്യാ​ന്പി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ബി​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​രു​വാ​ര​കു​ണ്ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​യ്യ​പ്പ​ൻ കു​യ്യ​ന ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ഐ എം.​ര​തീ​ഷ്, കേ​ര​ളാ എ​സ്റേ​റ്റ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ബ്ദു​ൾ ഗ​ഫൂ​ർ, എ.​പ്ര​ഭാ​ക​ര​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. മ​നോ​ജ് കു​മാ​ർ, ഇ.​ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.