എ​ലി​പ്പ​നി: ഡോ​ക്സി ഡേ ​ആ​ച​രി​ച്ചു
Sunday, August 18, 2019 12:39 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ള​യ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ഡോ​ക്സി ഡെ​യു​ടെ താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്ത്ത​ല പ​രി​പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ംബർ മൊ​യ്തു​പ്പു പി​ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​എം​ഒ ഓ​ഫീ​സി​ലെ എ​എ​ൽ​ഒ ഹ​മീ​ദ്, ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ജ​മീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മെ​ംബർ​മാ​രാ​യ ഷീ​ല താ​ഴ​ത്തൊ​ടി, ശ​ങ്കു​ണ്ണി, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ രാ​മ​ൻ​കു​ട്ടി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച.ു മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സ​മി​ത പ​ടി​ക്ക​ൽ സ്വാ​ഗ​ത​വും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക​ർ വി.​ടി.​മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്നു​ള​ള ആ​റ് ശ​നി​യാ​ഴ്ച​ക​ളി​ൽ പ​ഞ്ചാ​യ​ത്തി​ലെ 18 കേ​ന്ദ്ര​ങ്ങ​ളി​ൽ ​ഗു​ളി​ക ല​ഭ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ള​യ​ജ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രും ശു​ചീ​ക​ര​ണ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​രും ഈ ​ഗു​ളി​ക ക​ഴി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.