സ്കോ​ള​ർ​ഷി​പ്പി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, August 20, 2019 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച ജില്ലയി​ലെ അ​ധ്യാ​പ​ക​രു​ടെ സാ​മൂ​ഹ്യ സ​ന്ന​ദ്ധ സേ​വ​ന സം​രം​ഭ​മാ​യ ഷെ​ൽ​ട്ട​ർ ആ​രം​ഭി​ച്ച സാ​ഫ​ല്യം സ്കോ​ള​ർ​ഷി​പ്പി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​ഫ​ഷ​ണ​ൽ, പിജി ​കോ​ഴ്സു​ക​ൾ​ക്കു പ​ഠി​ക്കു​ന്ന ജി​ല്ല​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്പ്.
പ​ഠ​ന മി​ക​വും സാ​ന്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ​യു​മാ​ണ് മാ​ന​ദ​ണ്ഡം. www.sheltermalappuram.com വെ​ബ്സൈ​റ്റി​ൽ നി​ന്നു ല​ഭി​ക്കു​ന്ന അ​പേ​ക്ഷാ ഫോ​റം പൂ​രി​പ്പി​ച്ച് ഓ​ണ്‍​ലൈ​നാ​യോ, ത​പാ​ൽ (സെ​ക്ര​ട്ട​റി, ഷെ​ൽ​ട്ട​ർ, കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് ബി​ൽ​ഡി​ംഗ്, മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ്, മ​ല​പ്പു​റം പി.​ഒ) വ​ഴി​യോ അ​പേ​ക്ഷി​ക്കാം. ഫോ​റ​ത്തോ​ടൊ​പ്പം സ്ഥാ​പ​ന മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം, എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടൂ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​പ്പി, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ൽ​ക​ണം. ക​ഴി​ഞ്ഞ വ​ർ​ഷം സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ച്ച​വ​രും കോ​ഴ്സി​ൽ തു​ട​രു​ന്ന​വ​രു​മാ​യ​വ​ർ അ​പേ​ക്ഷാ ഫോ​റ​ത്തോ​ടൊ​പ്പം സ്ഥാ​പ​ന മേ​ധാ​വി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൂ​ടി ഹാ​ജ​രാ​ക്കി​യാ​ൽ മ​തി. 31ന​കം അ​പേ​ക്ഷ ല​ഭി​ക്ക​ണം. ഫോ​ണ്‍: 9447794203, 9961250661.