നിലന്പൂരിൽ ശുചീകരണ ദൗത്യവുമായി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ
Wednesday, August 21, 2019 12:26 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ൾ ശു​ചീ​ക​രി​ക്കാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​രി​ലെ​ത്തി​യ​ത് ആ​യി​രം​പേ​ർ. 16 ടൂ​റി​സ്റ്റ് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ 22 വാ​ഹ​ന​ങ്ങ​ളി​ലാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​മെ​ത്തി​യ​ത്. പ​ണി​യാ​യു​ധ​ങ്ങ​ളും മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മാ​യി​ട്ടാ​ണ് ഇ​വ​രെ​ത്തി​യ​ത്. നി​ല​ന്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ൽ നാ​ശം ഉ​ണ്ടാ​യ പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പാ​താ​റി​ലു​മാ​ണ് സം​ഘം സേ​വ​ന​മേ​കി​യ​ത്. നി​ല​ന്പൂ​ർ റ​സ്റ്റ് ഹൗ​സ് പ​രി​സ​ര​ത്തെ​ത്തി​യ സം​ഘ​ത്തെ പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.​

ശു​ചീ​ക​ര​ണം ന​ട​ത്തേ​ണ്ട ഭാ​ഗ​ങ്ങ​ളെക്കുറി​ച്ച് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി. കു​ടും​ബ​ശ്രീ , രാ​ഷ്ട്രീ​യ​സം​ഘ​ട​ന​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ക്ല​ബു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ, സ​ർ​ക്കാ​ർ ജി​വ​ന​ക്കാ​ർ എ​ന്നി​വ​രെ​ല്ലാം സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

നൂ​റ്റ​ന്പ​തോ​ളം പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് പ​താ​റി​ലെ ശു​ചീ​ക​ര​ണ​ത്തി​നു ഉ​പ​യോ​ഗി​ച്ച​ത്. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി അ​നി​ൽ​രാ​ജ്, സെ​ക്ര​ട്ട​റി അ​ബ്ദു​ൾ സ​ജീം തു​ട​ങ്ങി​യവ​രും സം​ഘ​ത്തി​ലു​ണ്ട്.

നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം സ​ലീം മാ​ട്ടു​മ്മ​ൽ എ​ന്നി​വ​രും ഇ​വ​ർ​ക്കൊ​പ്പം ചേ​ർ​ന്നു.