പു​സ്ത​ക വ​ണ്ടി​ പ്രയാണം തുടങ്ങി
Wednesday, August 21, 2019 12:28 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്കൂ​ൾ കി​റ്റു​ക​ൾ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫ്ര​ട്ടേ​ണി​റ്റി ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പു​സ്ത​ക വ​ണ്ടി യാ​ത്ര ആ​രം​ഭി​ച്ചു. മ​ല​പ്പു​റം ഗ​വ​. കോ​ള​ജി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ്ന മി​യാ​ൻ ഫ്ലാഗ് ഓ​ഫ് ചെ​യ്തു.
ജി​ല്ല​യി​ലെ കാ​ന്പ​സു​ക​ളി​ൽ നി​ന്നാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത്. ഇ​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്‌ഷൻ ഡേ ​സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
നോ​ട്ടു​ബു​ക്ക്, ബാ​ഗ്, വാ​ട്ട​ർ ബോ​ട്ടി​ൽ, ഇ​ൻ​സ്ട്രു​മെ​ന്‍റ് ബോ​ക്സ്, പേ​ന തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ കിറ്റിലുണ്ടാകും. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ 50 കാ​ന്പ​സു​ക​ളി​ൽ വാ​ഹ​ന​മെ​ത്തു​ം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി അ​ജ്മ​ൽ തോ​ട്ടോ​ളി, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ പി.​പി. അ​ക്ബ​റ​ലി, ബ​സി​മു​ദീ​ൻ പ​രി, ഇ​ഹ്സാ​ൻ മ​ങ്ങാ​ട്ടു​പു​ലം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നി​ല​ന്പൂ​രി​നു സ​ഹാ​യഹ​സ്തം

അ​ങ്ങാ​ടി​പ്പു​റം: നി​ല​ന്പൂ​രി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്രളയ ദു​രി​തബാധിതർ​ക്കു ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​മാ​യി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ൾ ഒ​രു ദി​വ​സം കൊ​ണ്ടാ​ണ് ഇവ സ​മാ​ഹ​രി​ച്ച​ത്. പി. ​രാ​ധാ​ക​ഷ്ണ​ൻ മാ​സ്റ്റ​ർ ഉദ്ഘാടനം നി​ർ​വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​നീ​ഷ്, മാ​നു​പ്പ മൂ​ർ​ക്ക​നാ​ട്, ചോ​യി​ക്കു​ട്ടി പു​ഴ​ക്കാ​ട്ടി​രി, മു​ര​ളി അ​ങ്ങാ​ടി​പ്പു​റം, ഷ​ഹ​ർ​ബാ​ൻ, എ. ​കേ​ശ​വ​ൻ, ബാ​ബു​പു​ഴ​ക്കാ​ട്ടി​രി, മു​ര​ളി കൊ​ള​ത്തൂ​ർ, ചോ​ല​യി​ൽ ഉ​മ്മ​ർ, മു​സ്ത​ഫ പു​ത്ത​ന​ങ്ങാ​ടി, അ​ഷ​റ​ഫ് ഒ​ടു​വി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.