എ​ൻ​എ​ഫ്ആ​ർ​പി​എ​സ് വാ​ർ​ഷി​ക​യോ​ഗം
Wednesday, August 21, 2019 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: റ​ബ്ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ എ​ൻ​എ​ഫ്ആ​ർ​പി​എ​സി​ന്‍റെ മ​ഞ്ചേ​രി റി​ജി​യ​ണ​ൽ ക​മ്മി​റ്റി വാ​ർ​ഷി​ക​യോ​ഗം പെ​രി​ന്ത​ൽ​മ​ണ്ണ എം​എ​ൽ​എ മ​ഞ്ഞ​ളാം​കു​ഴി അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി.​വി.​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ക്യാ​പ്റ്റ​ൻ ജോ​ർ​ജ് ജോ​സ​ഫ് വാ​ത​പ്പ​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്രാ​ഹം വ​ർ​ഗീ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു.
റ​ബ്ബ​ർ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും പ​രി​ഹാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഡോ.​അ​ബ്ദു​ൾ ഹ​മീ​ദ് ഒ​ള​മ​തി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. പി.​ജി.​നാ​ഥ്, ഡോ.​ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി ഏ​ലം​കു​ളം, അ​ല​വി​ക്കു​ട്ടി കാ​വ​നൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​പി.​നാ​രാ​യ​ണ​ൻ പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സാ​ബു സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​ത​വും ജേ​ക്ക​ബ് മാ​ലാ​പ​റ​ന്പ് ന​ന്ദി​യും പ​റ​ഞ്ഞു.