കു​രു​ന്നു​ക​ളെ ചേ​ർ​ത്ത് പി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, August 21, 2019 12:29 AM IST
മ​ഞ്ചേ​രി: അ​വ​ധി ദി​ന​ങ്ങ​ൾ​ക്ക് ശേ​ഷം ന​ടു​ക്കം വി​ട്ടു​മാ​റാ​തെ വി​ദ്യാ​ല​യ​ത്തി​ൽ തി​രി​ച്ചെ​ത്തി​യ കൊ​ച്ചു കൂ​ട്ടു​കാ​ർ​ക്ക് മാ​ന​സി​കോ​ല്ലാ​സം പ​ക​രാ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ കൈ​കോ​ർ​ത്തു.
മ​ഞ്ചേ​രി എ​ച്ച്എം​വൈ എ​ച്ച് എ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ന്പാ​ട് പ​ര​ത​മ്മ​ൽ എ​എം​യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഞ​ങ്ങ​ൾ ഒ​പ്പ​മു​ണ്ട് എ​ന്ന സ​ന്ദേ​ശ​വു​മാ​യി അ​തി​ജീ​വ​ന​ത്തി​ന് ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ കൈ​ത്താ​ങ്ങാ​യി മാ​റി​യ​ത്. സ്വ​ന്തം വീ​ട്ടി​ലും സ്കൂ​ളി​ലും ഇ​ര​ച്ചു ക​യ​റി​യ പ്ര​ള​യ​ജ​ലം ഇ​ളം മ​ന​സു​ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന​താ​യി​രു​ന്നി​ല്ല. ആ​ട്ട​വും പാ​ട്ടും കു​സൃ​തി​ക്ക​ളി​ക​ളു​മാ​യി ചു​റ്റും കൂ​ടി​യ കു​ഞ്ഞു​ങ്ങ​ൾ​ക്ക് മ​നോ​ഹ​ര​മാ​യ കാ​ഴ്ച​വി​രു​ന്നൊ​രു​ക്കി മ​ധു​ര​വും ന​ൽ​കി​യാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.
ഈ ​സ്കൂ​ളി​ൽ 34 കു​ട്ടി​ക​ൾ​ക്ക് വീ​ട് ത​ക​രു​ക​യും നി​ര​വ​ധി പേ​രു​ടെ പു​സ്ത​ക​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ക്കു​ക​യും ഒ​രു പ്ര​ധാ​ന കെ​ട്ടി​ട​മൊ​ഴി​ച്ച് ബാ​ക്കി​യെ​ല്ലാം വെ​ള്ളം മൂ​ടു​ക​യും ചെ​യ്തി​രു​ന്നു.
എ​എം​യു​പി സ്കൂ​ളി​ലെ ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ ആ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന കു​ട്ടി​ക​ളെ മൂ​ന്നു ഗ്രൂ​പ്പു​ക​ളാ​ക്കി​ത്തി​രി​ച്ചാ​ണ് വൈ​വി​ധ്യ​മാ​ർ​ന്ന ക​ളി​യ​ര​ങ്ങ് ഒ​രു​ക്കി​യ​ത്. കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന​റി​യി​ച്ചാ​ണ് മ​ഞ്ചേ​രി​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ യാ​ത്ര പ​റ​ഞ്ഞ​ത്.
പ്രി​ൻ​സി​പ്പ​ൽ സി.​കെ.​സാ​ലി​ഹ്, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ക​ഐം അ​ബ്ദു​ൽ ഷു​ക്കൂ​ർ, യൂ​നു​സ് മു​സ്ല്യാ​ര​ക​ത്ത്, എ​പി ഖ​ദീ​ജ, കെ​ടി റീ​ന, കെ​പി ഇ​സ്മാ​യീ​ൽ, ക​ഐ ജ​ലീ​ൽ, ശി​ഹാ​ർ അ​രി​പ്ര, റാ​ഷി​ദ, സ​നൂ​പ്, അ​ഫീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​എം​യു​പി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക സൈ​ജി​മോ​ൾ, ഷാ​ജു തോ​മ​സ്, പി​പി ഷ​ഹാ​ന എ​ന്നി​വ​ർ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു