തെ​ങ്ങു​ക​യ​റ്റ​ത്തി​ൽ പ​രി​ശീ​ല​നം
Thursday, August 22, 2019 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഹി​ള കി​സാ​ൻ ശാ​ക്തീ​ക​ര​ണ പ​രി​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​നി​ത ലേ​ബ​ർ ബാ​ങ്ക് തൊ​ഴി​ലാ​ളി​ക​ൾ​ക്കു തെ​ങ്ങു​ക​യ​റ്റ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ചെ​ര​ക്കാ​പ​റ​ന്പി​ലെ 14 വ​നി​ത​ക​ൾ​ക്കാ​യാ​ണ് തെ​ങ്ങു​ക​യ​റ്റ​ത്തി​ൽ നാ​ലു​ദി​വ​സ​ത്തെ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ. ​കേ​ശ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എം സു​ജാ​ത, വ​നി​താ ക്ഷേ​മ ഓ​ഫീ​സ​ർ ടി.​ജി സ്മി​ത, വി​ല്ലേ​ജ് എ​ക്സ്റ്റ​ഷ​ൻ ഓ​ഫീ​സ​ർ മ​നോ​ജ്, ഫെ​ഡ​റേ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​ജ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ദേ​ശീ​യ ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2011ൽ ​ആ​രം​ഭി​ച്ച പ​ദ്ധ​തി വ​ഴി ബോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വ​നി​ത​ക​ളു​ടെ സാ​ന്പ​ത്തി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നോ​ടൊ​പ്പം സ്ത്രീ ​ശാ​ക്തീ​ക​ര​ണ​വു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.