ക​വ​ള​പ്പാ​റ ദു​ര​ന്തം: സ​ഹൃ​ദ​യ ക്ല​ബി​നു ന​ഷ്ട​മാ​യ​ത് ര​ണ്ടു യു​വ​താ​ര​ങ്ങ​ളെ
Thursday, August 22, 2019 12:20 AM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ദു​ര​ന്തം സ​ഹൃ​ദ​യ ക്ല​ബി​നു ന​ഷ്ട​മാ​ക്കി​യ​ത് ര​ണ്ടു യു​വ​താ​ര​ങ്ങ​ളെ. ക​വ​ള​പ്പാ​റ സു​നി​ലി​ന്‍റെ മ​ക​ൻ സു​ജി​ത്ത് എ​ന്ന കു​ട്ടൂ​സ്, സു​ശീ​ല​യു​ടെ മ​ക​ൻ കാ​ർ​ത്തി​ക് എ​ന്ന ക​ണ്ണ​ൻ എ​ന്നീ താ​ര​ങ്ങ​ളാ​ണ് മ​ത്ത​പ്പ​ൻ​കു​ന്നി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മരിച്ച​ത്.
ആ​ദി​വാ​സി യു​വാ​ക്ക​ളെ മ​ദ്യ, മ​യ​ക്കു​മ​രു​ന്നു ല​ഹ​രി​ക​ളി​ൽ നി​ന്നു മു​ക്ത​രാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​മൈ​ത്രി എ​ക്സൈ​സ് ‘കാ​യി​ക​ല​ഹ​രി’ എ​ന്ന പ​ദ്ധ​തി കോ​ള​നി​യി​ൽ ന​ട​പ്പാ​ക്കി​യി​രു​ന്നു. കോ​ള​നി​ക്കാ​രാ​യ സു​ജി​ത്ത്, കാ​ർ​ത്തി​ക്, ബാ​ല​കൃ​ഷ​ണ​ൻ, രാ​ജേ​ഷ്, രാ​ഹു​ൽ, ശ​ര​ത്ത്, നി​ഖി​ൽ, വി​നോ​ദ്, രാ​ജീ​വ്, കൃ​ഷ​ണ​ൻ​കു​ട്ടി, പ്ര​വീ​ണ്‍, രാ​കേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ ഫു​ട്ബോ​ൾ ടീ​മി​നു രൂ​പം ന​ൽ​കി​യി​രു​ന്നു.
ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ളി​ക്കാ​ർ​ക്കു പ​രി​ശീ​ല​ന​വും ജ​ന​മൈ​ത്രി എ​ക്സൈ​സ് ക​ളി​ക്കാ​ർ​ക്കാ​വ​ശ്യ​മാ​യ കാ​യി​ക കി​റ്റു​ക​ളും ന​ൽ​കി.
തു​ട​ർ​ന്നു ടീം ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ടീ​മി​ൽ സു​ജി​ത്ത് സ്ട്രൈ​ക്ക​റും കാ​ർ​ത്തി​ക് ഗോ​ൾ​കീ​പ്പ​റു​മാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി കൂ​ടി​യാ​യ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​എ​സ് ദി​നേ​ശ് പ്ര​ത്യേ​ക താ​ൽ​പ​ര്യ​മെ​ടു​ത്താ​ണ് ആ​ദി​വാ​സി യു​വാ​ക്ക​ളെ കാ​യി​ക ല​ഹ​രി​യി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്.
മേ​ഖ​ല​യി​ലെ ആ​ദി​വാ​സി യു​വാ​ക്ക​ൾ​ക്കാ​യി മൂ​ത്തേ​ടം ഉ​ച്ച​ക്കു​ള​ത്ത് ന​ട​ത്തി​യ കാ​ട​കം ഫു​ട്ബോ​ളി​ൽ ക​വ​ള​പ്പാ​റ ടീം ​സെ​മി ഫൈ​ന​ൽ വ​രെ​യെ​ത്തി.
ഇ​നി ത​ങ്ങ​ളു​ടെ ടീ​മി​ൽ ക​ണ്ണ​നും കു​ട്ടൂ​സും ഉ​ണ്ടാ​കി​ല്ല​ല്ലോ​യെ​ന്ന ക​ടു​ത്ത ദു​ഖ​ത്തി​ലാ​ണ് ഇ​വ​രു​ടെ ഉ​റ്റ​തോ​ഴ​ൻ​മാ​ർ.