ഫ​ഹ്‌മി​ദ സ്കൂ​ളി​ലേ​ക്ക്
Friday, August 23, 2019 12:25 AM IST
ക​രു​വാ​ര​ക്കുണ്ട്: ദു​ര​ന്ത​മു​ഖ​ത്ത് നി​ന്നും ര​ക്ഷ നേ​ടി​യ ഫ​ഹ്‌മി​ദ (16) ഇ​നി പാ​ണ്ടി​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി. വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ ഫ​ഹ്മി​ദ സ്കു​ളി​ൽ പ്ല​സ് വ​ണ്‍ ഹ്യു​മാ​നി​റ്റീ​സി​ന് ചേ​ർ​ന്ന് പ​ഠ​നം പു​ന​രാ​രം​ഭി​ച്ചു.​ക​വ​ള​റ​യി​ലെ ദു​ര​ന്ത​ത്തി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട പൂ​ന്ത​ല ഫൗ​സി​യ​യു​ടെ മ​ക​ൾ ഫ​ഹ്മി​ദ വ്യാ​ഴാ​ഴ്ച്ച മു​ത​ലാ​ണ് പാ​ണ്ടി​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പോ​കാ​ൻ തു​ട​ങ്ങി​യ​ത്.
ദു​ര​ന്ത​ത്തി​ൽ പി​താ​വ് മു​ഹ​മ്മ​ദി​നേ​യും, മാ​താ​വ് ഫൗ​സി​യേ​യും, ഇ​ള​യ സ​ഹോ​ദ​രി ഫാ​ത്തി​മ ഫെ​ബി​ൻ നേ​യും ന​ഷ്ട​പ്പെ​ട്ട ഫ​ഹ്മി​ദ എ​രു​മ​മു​ണ്ട​യി​ലെ സ്വ​കാ​ര്യ​സ്കു​ളി​ലാ​ണ് പ​ഠി​ച്ചി​രു​ന്ന​ത്.​ദ ുര​ന്ത​ത്തി​ന് ശേ​ഷം പാ​ണ്ടി​ക്കാ​ട് മേ​ല​ങ്ങാ​ടി​യി​ലെ മാ​താ​വി​ന്‍റെ വീ​ട്ടി​ൽ താ​മ​സ​മാ​ക്കി​യ​തി​നാ​ലാ​ണ് പ​ഠ​നം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് മാ​റ്റി​യ​ത്.ഫ​ഹ്മി​ദ​യ്ക്കു വേ​ണ്ട എ​ല്ലാ സ​ഹാ​യ​വും സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കു​മെ​ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി.​മു​ഹ​മ്മ​ദ് സാ​ദി​ഖ് പ​റ​ഞ്ഞു.