അ​ന​ധ്യാ​പ​ക സ്റ്റാ​ഫ് പാ​റ്റേ​ണ്‍: ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണമെന്ന്
Monday, September 9, 2019 12:46 AM IST
നി​ല​ന്പൂ​ർ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് പു​റ​ത്തി​റ​ക്കി​യ അ​ന​ധ്യാ​പ​ക സ്റ്റാ​ഫ് പാ​റ്റേ​ണ്‍ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​പാ​ക​ത​ക​ൾ പു​ന:​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും കേ​ര​ള എ​യ്ഡ​ഡ് കോ​ള​ജ് മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പു​തി​യ ഉ​ത്ത​ര​വി​ലൂ​ടെ ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ക​യാ​ണ്. സെ​മ​സ്റ്റ​ർ സം​വി​ധാ​ന​ത്തി​ലാ​യ​തി​നാ​ൽ ജോ​ലി​ഭാ​രം ഇ​പ്പോ​ൾ ത​ന്നെ ഇ​ര​ട്ടി​യാ​ണ്. ഇ​തി​നു പു​റ​മേ​യാ​ണ് നി​ല​വി​ലെ ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ന്ന​ത്. 2016-ലെ ​ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ ത​സ്തി​ക നി​ർ​ണ​യ​ങ്ങ​ളു​ടെ ന​ട​പ​ടി ഇ​പ്പോ​ഴും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. കോ​ഴ്സു​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ച​ത് മൂ​ലം കോ​ളജു​ക​ളി​ൽ ജോ​ലി ഭാ​രം പോ​ലും പ​രി​ഗ​ണി​ക്കാ​തെ ധൃ​തി​പ്പെ​ട്ടാ​ണ് പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. അ​റ​ബി​കോ​ള​ജു​ക​ളെ പൂ​ർ​ണ​മാ​യും അ​ഞ്ചും അ​തി​നു താ​ഴെ​യും കോ​ഴ്സു​ക​ളും കു​ട്ടി​ക​ളു​ടെ എ​ണ്ണ​കു​റ​വു​ള്ള കോ​ള​ജു​ക​യേും ഇ ​ഗ്രേ​ഡി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യ​തും ന്യാ​യി​ക​രി​ക്കാ​നാ​വി​ല്ല. ഉ​ത്ത​ര​വ് പു​ന:​പ​രി​ശോ​ധി​ച്ച് ഭേ​ദ​ഗ​തി വ​രു​ത്ത​ണം. അ​ല്ലാ​ത്ത​പ​ക്ഷം ജീ​വ​ന​ക്കാ​രെ പ​ങ്കെ​ടു​പ്പി​ച്ച് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഈ ​മാ​സം ഒ​ൻ​പ​തി​ന് കോ​ഴി​ക്കോ​ട് ലീ​ഗ് ഓ​ഫി​സി​ൽ ചേ​രു​ന്ന സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​നി​ൽ പ്ര​ക്ഷോ​ഭ​ത്തി​ന് അ​ന്തി​മ രൂ​പം ന​ൽ​കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​കെ.​ബ​ഷീ​ർ അ​ധ്യ​ക്ഷ​നാ​യി. കെ.​സ​ഫ​റു​ള്ള, ക​ണ്ണി​യ​ൻ മു​ഹ​മ്മ​ദ​ലി,ടി.​പി അ​ഹ​മ്മ​ദ് സ​ലീം, പി.​ഷൗ​ക്ക​ത്ത​ലി, ബ​ഷീ​ർ ഹു​സൈ​ൻ ത​ങ്ങ​ൾ, അ​ഷ്ക്ക​ർ ഫ​റൂ​ക്ക്, റ​ഫീ​ക്ക് പു​ളി​ക്ക​ൽ, പി.​വി. ല​ത്തീ​ഫ്, ഇ​ഖ്ബാ​ൽ കോ​ഴി​പ്ര, അ​യ്യൂ​ബ് കൂ​ളി​മാ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.