എ​ട​ക്ക​ര സ്കൂ​ൾ ലൈ​ബ്ര​റി​ക്ക് പു​സ്ത​ക നല്‌കി മ​ല​പ്പു​റം ഗ​വ.​കോ​ള​ജ്
Wednesday, September 11, 2019 12:20 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ പു​സ്ത​ക​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട എ​ട​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ലൈ​ബ്ര​റി​ക്ക് മ​ല​പ്പു​റം ഗ​വ.​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ന​ട​പ്പാ​ക്കി വ​രു​ന്ന ’ഞ​ങ്ങ​ളു​ണ്ട് കൂ​ടെ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ചു​ന​ൽ​കി​യ​ത്.
ഡി​ഗ്രി ഒ​ന്നാം വ​ർ​ഷ​ക്കാ​രാ​യ 100 വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യി ക​ഥ, ക​വി​ത, നോ​വ​ൽ, ജീ​വ​ച​രി​ത്രം, സ​ഞ്ചാ​ര സാ​ഹി​ത്യം, ബാ​ല സാ​ഹി​ത്യം, മ​ത്സ​ര പ​രീ​ക്ഷ സ​ഹാ​യി​ക​ൾ, ഡി​ക്ഷ​ന​റി​ക​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പു​സ്ത​ക​ങ്ങ​ളാ​ണ് ശേ​ഖ​രി​ച്ച് കൈ​മാ​റി​യ​ത്.
എ​ട​ക്ക​ര സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ബി. ​നാ​രാ​യ​ണ​യ്ക്ക് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​ഫ.​ടി.​ഹ​സ​ന​ത്ത് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി. പ്രോ​ഗ്രാം ഓ​ഫീ​സ​ർ മൊ​യ്തീ​ൻ​കു​ട്ടി ക​ല്ല​റ, വ​ള​ൻ​റി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഞ്ജ​ലി മോ​ഹ​ൻ​ദാ​സ്, എം.​അം​ന, ആ​സി​ഫ​ലി, എ​ൻ. ന​സീം അ​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.