പ്രളയപു​ന​ര​ധി​വാ​സ​ം വേഗത്തിലാക്കണം: മുസ്‌ലിം ലീ​ഗ്
Saturday, September 14, 2019 12:13 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ത്തി​ലകർപ്പെട്ടവർക്കുള്ള പു​ന​ര​ധി​വാ​സ​വും സഹായങ്ങളും വേഗ​ത്തി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മു​സ്ലിം​ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ദു​രി​ത​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​വ​ർ​ക്ക് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞു വീ​ണ്ടും പ്ര​ള​യം സം​ഭ​വി​ച്ച​തി​നു ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു ഇ​പ്പോ​ൾ ന​ൽ​കു​ന്ന സ​ഹാ​യം ഈ ​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ സം​ഭ​വി​ച്ച ന​ഷ്ട​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ദു​രി​താ​ശ്വാ​സ​മാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യും ആ ​രീ​തി​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ​യും വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റി​യ വീ​ടു​ക​ളു​ടെ​യും യ​ഥാ​ർ​ഥ ക​ണ​ക്ക് ഇ​തു​വ​രെ​യും തി​ട്ട​പ്പെ​ടു​ത്തു​വാ​ൻ അ​ധി​കാ​രി​ക​ൾ​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​വി​വ​ര​ങ്ങ​ൾ ആ​രാ​യു​ന്പോ​ൾ ഇ​പ്പോ​ഴും ശേ​ഖ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
കൃ​ത്യ​മാ​യ ക​ണ​ക്ക് ത​യാ​റാ​യി​ട്ടി​ല്ല എ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ശ​ദീ​ക​ര​ണ​മെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​രാ​ജ​യ​വും പി​ടി​പ്പു​കേ​ടു​മാ​ണ് ഇ​തു സൂ​ചി​പ്പി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ വ​ലി​യ ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്കു ഉ​ദാ​ര​മ​തി​ക​ളാ​യ വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ അ​വ​ർ​ക്ക് ന​ൽ​കാ​മെ​ന്നു പ്ര​ഖ്യാ​പി​ച്ച സ​ഹാ​യം ന​ൽ​കു​ന്ന​തി​നു ത​ട​സ​മാ​ക​രു​തെ​ന്നു യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.
പ്ര​ള​യ​ത്തി​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് വ്യാ​പാ​രി- വ്യ​വ​സാ​യി സ​മൂ​ഹ​ത്തി​നു​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. സ​ർ​ക്കാ​രി​ന്‍റെ പു​ന​ര​ധി​വാ​സ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​ക​ളി​ൽ നി​ന്നു വ്യാ​പാ​രി​ക​ളെ​യും വ്യ​വ​സാ​യി​ക​ളെ​യും ഒ​ഴി​വാ​ക്ക​രു​തെ​ന്നും അ​വ​രോ​ടു മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ വീ​ടും ഭൂ​മി​യും ന​ഷ്ട​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു മു​സ്ലിം​ലീ​ഗ് ഭൂ​മി ന​ൽ​കി​യും വീ​ട് നി​ർ​മി​ക്കു​ന്ന​തി​നു സ​ഹാ​യം ന​ൽ​കി​യും ക​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന​തി​നും മു​ന്പ​ന്തി​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​വാ​നും ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, ദേ​ശീ​യ ട്ര​ഷ​റ​ർ പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി, അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി, കെ.​കെ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.