ആ​കാ​ശിന് സ​ഹാ​യ​ഹ​സ്തം
Saturday, September 14, 2019 12:13 AM IST
ക​രു​വാ​ര​ക്കുണ്ട്: ലോ​ക ​ഡോ​ർ​ഫ് ഗെ​യിം​സി​ൽ വെ​ങ്ക​ല​മെ​ഡ​ൽ നേ​ടി​യ ആ​കാ​ശ് എ​സ്.​മാ​ധ​വ​ന് ബാ​ങ്കോ​ക്കി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പാ​രാ​ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഭാ​ര​ത​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മേ​ലാ​റ്റൂ​ർ ല​ക്ഷ്യ​കൂ​ട്ടാ​യ്മ​യുടെയും പെ​രി​ന്ത​ൽ​മ​ണ്ണ ബി​ജെ​പി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ​യും സ​ഹാ​യ​ഹ​സ്തം.
പാ​രാ​ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സെ​ല​ക്ഷ​ൻ ല​ഭി​ച്ചി​ട്ടും പ​ങ്കെ​ടു​ക്കാ​ൻ വേ​ണ്ടി വ​രു​ന്ന തു​ക ക​ണ്ടെ​ത്താ​നാ​കാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.
ആ​കാ​ശ് എ​സ്.​മാ​ധ​വ​നെ കൂ​ടാ​തെ ഗോ​കു​ൽ​ദാ​സ് രാ​മ​നാ​ട്ടു​ക​ര, ചാ​ൾ​സ് തി​രു​വ​ന​ന്ത​പു​രം, എ​ന്നി​വ​രാ​ണ് താ​യ്‌ലാ​ന്‍ഡിലേ​ക്ക് പോ​യ​ത്. ഇന്ന് മു​ത​ൽ ഇ​രു​പ​ത്തി​യൊ​ന്നാം തീ​യ​തി വ​രെ​യാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ക്കു​ന്ന​ത്.​ സൈ​ക്കി​ൾ അ​ഗ​ർ​ഭ​ത്തി, സോ​ൾ​സ് ഓ​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​ർ ആകാശിനെ നേ​ര​ത്തേ സ്പോ​ണ്‍​സ​ർ ചെ​യ്തി​രു​ന്നു. മേ​ലാ​റ്റൂ​ർ ല​ക്ഷ്യ​കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ളാ​യ കെ.​കൃ​ഷ്ണ​ദാ​സ്, ഗി​രീ​ഷ്, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​കെ.​സു​നി​ൽ, ബി​ജെ​പി മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് എ. ​രാ​ജേ​ഷ്, ജ​ന.​സെ​ക്ര​ട്ട​റി കെ.​സ​ജീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.