മ​ഞ്ചേ​രിയിലും പരിസരത്തും മോ​ഷ​ണ പരന്പര
Saturday, September 14, 2019 12:15 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്നു. ഭ​വ​ന​ഭേ​ദ​ന​ം, വാ​ഹ​ന മോ​ഷ​ണ​ം തുടങ്ങിയ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഒ​രു​മാ​സ​ത്തി​നി​ടെ പോ​ലീ​സിന് ലഭിച്ചത്.
പ​ട്ട​ർ​കു​ളം, ന​റു​ക​ര ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മോ​ഷ​ണ പ​ര​ന്പ​ര​ക​ളി​ൽ ര​ണ്ട് ബൈ​ക്കു​ക​ൾ, ഒ​രു കാ​റ്, 10000 രൂ​പ, 4.75 പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യും വ​ള​യും, 12000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ക​വ​ർ​ന്ന​ത്. ഇ​തി​ൽ കാ​റ് പി​ന്നീ​ട് മ​തി​ലി​ൽ ഇ​ടി​ച്ച് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ന​റു​ക​ര ബാ​ബു നി​വാ​സി​ൽ കെ.​പി. രാ​വു​ണ്ണി​യു​ടെ വീ​ട് കു​ത്തി തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 12000 രൂ​പ​യും മോ​ഷ്ടി​ക്ക​പ്പെ​ട്ടു.​
ഇ​ത് സം​ബ​ന്ധി​ച്ച് മ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാം​ഗ്ലൂ​രുവിലെ ഐ​എ​സ്ആ​ർ​ഒ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ​ട്ട​ർ​കു​ള​ത്തെ വീ​ട്ടി​ലും മോ​ഷ​ണം ന​ട​ന്ന​താ​യി പ​രാ​തി​യു​ണ്ട്. പോ​ലീ​സ് സേ​ന​യു​ടെ അം​ഗ​ബ​ല പ​രി​മി​തി രൂ​ക്ഷ​മാ​യി നേ​രി​ടു​ന്ന മ​ഞ്ചേ​രി സ്റ്റേ​ഷ​ൻ കേ​സു​ക​ളു​ടെ ആ​ധി​ക്യം മൂ​ലം വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്.