ഉ​ണ​ർ​വ് കൂ​ട്ടാ​യ്മ ഒ​ത്തു​കൂ​ടി
Sunday, September 15, 2019 2:04 AM IST
ക​രു​വാ​ര​ക്കുണ്ട്: തു​വ്വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ 1996-97 വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി ബാ​ച്ചാ​യ ഉ​ണ​ർ​വ്വ് കൂ​ട്ടാ​യ്മ ഒ​ത്തു​കൂ​ടി. പ്ര​ധാ​നാ​ധ്യാ​പി​ക ഷൈ​നി മാ​ത്യു സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ച​ട​ങ്ങി​ൽ തു​ട​ക്കം കു​റി​ച്ചു. ഗു​രു​വ​ന്ദ​നം, അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​യ്ക്ക​ൽ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​യി. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വി.​പി.​ജ​സീ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ഷൈ​ല​ജ, ഒ.​സ​തീ​ഷ് കു​മാ​ർ, ഡോ.​ശ്രീ​കാ​ന്ത് ധ​ന​പാ​ൽ, ഫി​റോ​സ് ക​ള​ത്തി​ൽ, കെ.​സി.​നി​യാ​സ്, ടി.​എ​ച്ച്.​ക​രീം, സി.​സു​ധീ​ഷ്, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ.​മ​ജീ​ദ്, പൂ​ർ​വ​അ​ധ്യാ​പ​ക​രാ​യ ടി.​വി.​സു​രേ​ഷ്, പി.​ശാ​ന്ത​കു​മാ​രി, കെ.​കോ​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.