ക്രി​ക്ക​റ്റ്: പാ​ല​ക്കാ​ടി​നു ജ​യം
Monday, September 16, 2019 12:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ-16 അ​ന്ത​ർ​ജി​ല്ലാ എ ​ഗ്രൂ​പ്പ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ പാ​ല​ക്കാ​ട് ആ​തി​ഥേ​യ​രാ​യ മ​ല​പ്പു​റ​ത്തെ 78 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. പാ​ല​ക്കാ​ട് 50 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 180 റ​ണ്‍​സെ​ടു​ത്തു. പാ​ല​ക്കാ​ടി​ന്‍റെ എ. ​ജി​ഷ്ണു പു​റ​ത്താ​കാ​തെ 83 റ​ണ്‍​സ് നേ​ടി. മ​ല​പ്പു​റ​ത്തി​ന്‍റെ ആ​ദി​ത്യ അ​ശോ​ക് പ​ത്തു ഓ​വ​റി​ൽ 33 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റെ​ടു​ത്തു. മ​ല​പ്പു​റം 44 ഓ​വ​റി​ൽ 102 റ​ണ്‍​സി​നു ഓ​ൾ ഒൗ​ട്ടാ​യി. പാ​ല​ക്കാ​ടി​ന്‍റെ നി​ഖി​ൽ മേ​നോ​ൻ പ​ത്തു ഓ​വ​റി​ൽ 14 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റും എ​സ്. സ​ന്ദീ​പ് ആ​റു ഓ​വ​റി​ൽ ആ​റു റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റും നേ​ടി. ഇ​ന്നു മ​ല​പ്പു​റം വ​യ​നാ​ടി​നെ നേ​രി​ടും.