കീ​ഴ്മു​റി​ക​ട​വ് മൂ​തി​ക്ക​യം റെ​ഗു​ലേ​റ്റ​ർ കം ബ്രി​ഡ്ജി​ന് 68 കോ​ടിയുടെ അനുമതി
Wednesday, September 18, 2019 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​യ മൂ​ർ​ക്ക​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ജ​ല സ്രോ​ത​സ് നി​ല​നി​ർ​ത്താൻ സ​ഹാ​യ​ക​മാ​കു​ന്ന മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ തൂ​ത​പു​ഴ​യി​ലെ കീ​ഴ്മു​റി​ക​ട​വ് മൂ​തി​ക്ക​യം റെ​ഗു​ലേ​റ്റ​ർ കം​ബ്രി​ഡ്ജി​ന് 68 കോ​ടി രൂ​പ​യു​ടെ അനു​മ​തി ല​ഭി​ച്ച​താ​യി ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.

പ​ദ്ധ​തി​യു​ടെ വി​ശ​ദ​പ​ദ്ധ​തി രേ​ഖ കെഎൽ​എ​ൽ​ഡി​സി​യാ​ണ് കി​ഫ്ബി​ക്ക് സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. ശേ​ഷം കി​ഫ്ബി ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ന​ൽ​കി. ഓ​ഗ​സ്റ്റ് മാ​സം ചേ​ർ​ന്ന കി​ഫ്ബി യോ​ഗ​ത്തി​ലാ​ണ് പ​ദ്ധ​തി​ക്ക് ധ​നാ​നു​മ​തി ന​ൽ​കാ​ൻ ശി​പാ​ർ​ശ ചെ​യ്ത​ത്. ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യു​ടെ ഏ​റെ കാ​ല​ത്തെ നി​ര​ന്ത​ര ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ബൃ​ഹ​ത്താ​യ വി​വി​ധോ​ദ്ദേ​ശ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

മൂ​ർ​ക്ക​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മ​നു​സ​രി​ച്ച് മ​ണ്ഡ​ല​ത്തി​ലെ മൂ​ർ​ക്ക​നാ​ട്, പു​ഴ​ക്കാ​ട്ടി​രി, കു​റു​വ, കൂ​ട്ടി​ല​ങ്ങാ​ടി, മ​ങ്ക​ട, മ​ക്ക​ര​പ്പ​റ​ന്പ് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കേ​ണ്ട​തു​ണ്ടാ​യ​തി​നാ​ൽ പ​ദ്ധ​തി​ക്ക് വേ​ണ്ടി നി​ർ​മി​ച്ച കി​ണ​റ്റി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ന്തി​പു​ഴ​യി​ൽ നി​ലാ​പ​റ​ന്പി​ന് സ​മീ​പം ത​ട​യ​ണ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്. റെ​ഗു​ലേ​റ്റ​ർ കം​ബ്രി​ഡ്ജ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം ല​ഭ്യ​മാ​വു​ക​യും പ​ദ്ധ​തി വി​ജ​യി​ക്കു​ക​യും ചെ​യ്യും. മൂ​ർ​ക്ക​നാ​ട് നി​ലാ​ക​ട​വി​ന് താ​ഴെ കി​ഴ്മു​റി ക​ട​വി​ൽ 160 മീ​റ്റ​ർ മീ​ള​ത്തി​ലും 7.5 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് ആ​ർ​സി​ബി നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ 3.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ 10 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കും. ഇ​തി​നാ​ൽ മൂ​ർ​ക്ക​നാ​ട്, പു​ലാ​മ​ന്തോ​ൾ, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വി​ള​യൂ​ർ, തി​രു​വേ​ഗ​പ്പു​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നും ജ​ല​സേ​ച​ന​ത്തി​നും സൗ​ക​ര്യ​മാ​കും. 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷം ബ​ജ​റ്റി​ൽ പ​ദ്ധ​തി​ക്കാ​യി 65 ല​ക്ഷം രൂ​പ നീ​ക്കി വ​ച്ചു. പി​ന്നീ​ട് അ​ത് 70 കോ​ടി ആ​യി ഉ​യ​ർ​ത്തു​വെ​ക്കു​ക​യാ​യി​രു​ന്നു.