കു​രു​ന്നു​ക​ളു​ടെ ശേ​ഖ​രം റീ-​ബി​ൽ​ഡ് നി​ല​ന്പൂ​രി​ന്
Wednesday, September 18, 2019 12:25 AM IST
നി​ല​ന്പൂ​ർ: മു​തു​കാ​ട് സെ​ന്‍റ് മേ​രീ​സ് പ്രീ-​സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ മു​ഴു​വ​ൻ സ​ന്പാ​ദ്യ​വും റീ-​ബി​ൽ​ഡ് നി​ല​ന്പൂ​രി​ന് കൈ​മാ​റി. അ​ർ​ച്ച​ന​യും ഇ​ഷ​യും ഇ​ത​ളും ഹ​ന്നാ ദൂ​ജാ​ന​യും മു​തു​കാ​ട് സെ​ന്‍റ് മേ​രീ​സി​ലെ മു​ഴു​വ​ൻ കു​രു​ന്നു​ക​ളും വ​റ്റാ​ത്ത ക​രു​ണ​യു​ടെ പ്ര​തീ​ക​ങ്ങ​ളാ​യ​പ്പോ​ൾ അ​വ​ർ ക​രു​തി​വച്ച സ​ന്പാ​ദ്യം സം​ഭാ​വ​ന​യാ​യി സ്വീ​ക​രി​ക്കാ​ൻ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ സ്കൂ​ളി​ൽ നേ​രി​ട്ടെ​ത്തി.
എം​എ​ൽ​എ​ക്ക് നി​ഷ്കള​ങ്ക​മാ​യ ചി​രി​യോ​ടെ കൈ​മാ​റി​യ​ത് അ​വ​രു​ടെ ഇ​ഷ്ട​ങ്ങ​ൾ ത​ന്നെ​യാ​യി​രു​ന്നു. പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നാ​യു​ള്ള റീ-​ബി​ൽ​ഡ് നി​ല​ന്പൂ​ർ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കാ​ൻ ര​ണ്ട​ര വ​ർ​ഷം സ്വ​രു​ക്കൂ​ട്ടി​യ കു​റ്റി​യു​മാ​യെ​ത്തി​യ അ​ർ​ച്ച​ന, ഓ​ണ​ത്തി​ന് വ​സ്ത്രം വാ​ങ്ങാ​ൻ പി​താ​വ് അ​യ​ച്ച് കൊ​ടു​ത്ത മു​ഴു​വ​ൻ തു​ക​യു​മാ​യെ​ത്തി​യ ഇ​ര​ട്ട​ക​ളാ​യ ഇ​ഷ​യും ഇ​ത​ളും പെ​രു​ന്നാ​ളി​ന് ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ മു​ഴു​വ​ൻ തു​ക​യു​മാ​യെ​ത്തി​യ ഹ​ന്നാ ദു​ജാ​ന. ച​ട​ങ്ങി​ൽ ഫാ.​കു​ര്യ​ൻ ഐ​ഒ​സി അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭാം​ഗം നൈ​സി സ​ജീ​വ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് തൊ​ട്ടി​യ​ൻ, പ്ര​ഥ​മാ​ധ്യാ​പി​ക അ​ന്പി​ളി, ഉ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.