ദു​രി​താ​ശ്വാ​സ​നി​ധ​യി​ലേ​ക്കു തു​ക ന​ൽ​കി
Thursday, September 19, 2019 12:19 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ ആ​ക്ട് തി​രൂ​രും ചേ​ർ​ന്നൊ​രു​ക്കി​യ ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​ന​വും പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് കൈ​മാ​റ്റ​വും തി​രൂ​ർ വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു​ള്ള വി​വി​ധ വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും തു​ക ച​ട​ങ്ങി​ൽ സ്പീ​ക്ക​ർ​ക്ക് കൈ​മാ​റി. പു​ന​ര​ധി​വാ​സ​ത്തി​നാ​യി ത​വ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സ​ഹ​ദേ​വ​ൻ എ​ന്ന വ്യ​ക്തി ന​ൽ​കി​യ 12 സെ​ന്‍റ് ഭൂ​മി​യു​ടെ രേ​ഖ​ കൈ​മാ​റി. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് ബി​യ്യം കാ​യ​ൽ, പൂ​ര​പ്പു​ഴ വ​ള്ളം ക​ളി​യി​ൽ മാ​ത്രം ഒ​തു​ക്കി​യ ഓ​ണാ​ഘോ​ഷ​മാ​യി​രു​ന്നു ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.​ ആ​ശാ ശ​ര​ത്തും സം​ഘ​വും നൃത്തം അ​വ​ത​രി​പ്പി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ പ്ര​ധാ​ന ക​ലാ​രൂ​പ​ങ്ങ​ൾ ഇ​ട​വേ​ള​ക​ളി​ല്ലാ​തെ അ​വ​ത​രി​പ്പി​ച്ച ദേ​വ​ഭൂ​മി​ക​ക്ക് ദൃ​ശ്യാ​വി​ഷ്കാ​രം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ടി.​കെ രാ​ജീ​വ് കു​മാ​റാ​യി​രു​ന്നു ന​ൽ​കി​യ​ത്. വി. ​അ​ബ്ദു റ​ഹ്മാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു. തി​രൂ​ർ ന​ഗ​ര​സ​ഭ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ. ​ബാ​വ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ സി.​പി റം​ല, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​സ​ഫി​യ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബി​നോ​ഷ് കു​ഞ്ഞ​പ്പ​ൻ, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​കെ പ​ത്മ​കു​മാ​ർ, ഡി​ടി​പി​സി എ​ക്സി​ക്യു​ട്ടീ​വ് മെം​ബ​ർ​മാ​രാ​യ വി.​പി അ​നി​ൽ, മോ​ഹ​ൻ​ദാ​സ്, ന​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ.​പി ഹു​സൈ​ൻ, മു​നീ​റ കി​ഴ​ക്കാം കു​ന്ന​ത്ത്, ചെ​രാ​ട്ട​യി​ൽ കു​ഞ്ഞീ​തു, നി​ർ​മ​ല കു​ട്ടി​കൃ​ഷ്ണ​ൻ തുടങ്ങി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.