തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ അ​നു​മോ​ദി​ച്ചു
Friday, September 20, 2019 12:42 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴേ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ 2018-2019 വ​ർ​ഷ​ത്തി​ൽ 100 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന ച​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ ഉ​ദ്്ഘാ​ട​നം ചെ​യ്തു. 227 പേ​രാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 100 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. 100 ദി​വ​സം പൂ​ർ​ത്തീ​ക​രി​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഇ​ൻ​സെ​ന്‍റീ​വ് തു​ക​യാ​യ 1000 രൂ​പ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളു​ടെയും അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ക്കും. സെ​ക്ര​ട്ട​റി സാ​ഹി​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ​ഫ്, മെ​ന്പ​ർ​മാ​രാ​യ ഷീ​ല, മൊ​യ്തു​പ്പു, ഹം​സ, ബി​നി​ഷ, സു​ലൈ​മാ​ൻ, സു​ഹ​റ, ഓ​വ​ർ​സി​യ​ർ കു​ഞ്ഞ​ല​വി, റാ​ഷി​ദ്, അ​ന​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.