ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്ക് മേ​ലാ​റ്റൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​ൽ തു​ട​ങ്ങി
Friday, September 20, 2019 12:42 AM IST
ക​രു​വാ​ര​ക്കുണ്ട്: ഭാ​ര​തീ​യ ത​പാ​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്കി​ംഗി​ന് മേ​ലാ​റ്റൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​ൽ തു​ട​ക്ക​മാ​യി. ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്ക് അ​ക്കൗ​ണ്ട് എ​ടു​ക്കാ​ൻ വ്യാ​ഴാ​ഴ്ച ന​ട​ന്ന ക്യാ​ന്പി​ൽ നൂ​റോ​ളം​പേ​ർ അ​ക്കൗ​ണ്ട് തു​ട​ങ്ങി. ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്കിം​ഗ് സം​വി​ധാ​ന​ത്തി​ൽ സാ​ധാ​ര​ണ ബാ​ങ്കു​ക​ളി​ൽ ന​ട​ക്കു​ന്ന എ​ല്ലാ​വി​ധ സൗ​ക​ര്യ​വും ഇ​വി​ടെ ല​ഭി​ക്കും. കൂ​ടാ​തെ ഇ​ല​ക്ട്രി​സി​റ്റി ബി​ൽ, മൊ​ബൈ​ൽ റീ​ചാ​ർ​ജ്, ഡി​ഷ് റീ​ചാ​ർ​ജ് തു​ട​ങ്ങി​യ നി​ര​വ​ധി സേ​വ​ന​ങ്ങ​ളും ല​ഭി​ക്കും. ഇ​ന്ത്യ പോ​സ്റ്റ് പേ​മെ​ന്‍റ് ബാ​ങ്ക് മാ​നേ​ജ​ർ കൈ​ലാ​സ് സു​ന്ദ​രേ​ശ​ൻ, മേ​ലാ​റ്റൂ​ർ പോ​സ്റ്റ് മാ​സ്റ്റ​ർ​അ​ബ്ദു​ൽ ല​ത്തീ​ഫ്, പോ​സ്റ്റ് ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് രാ​ജേ​ഷ്, ത​പാ​ൽ ജീ​വ​ന​ക്കാ​രാ​യ പി.​ശാ​ന്ത​കു​മാ​രി, സ​ജി​ൻ, രാ​ജ​ൻ, ദേ​വ​ദാ​സ്, ശി​വ​ദാ​സ്,ഹം​സ, ച​ന്ദ്ര​ൻ, വി​ജ​യ​കു​മാ​രി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​ന്പ് ന​ട​ത്തി​യ​ത്. അ​ക്കൗ​ണ്ട് തു​ട​ങ്ങു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​ധാ​ർ​കാ​ർ​ഡി​നോ​ടൊ​പ്പം നൂ​റു രൂ​പ​യു​മാ​യി മേ​ലാ​റ്റൂ​ർ പോ​സ്റ്റ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ​പ്പെ​ടു​ക.